Friday, May 16, 2025 11:43 am

വയോധികരായ ദമ്പതികൾക്ക് വീൽചെയർ അടക്കമുള്ള സൗകര്യങ്ങൾ നൽകിയില്ല ; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ്: വയോധികരായ ദമ്പതികൾക്ക് വീൽചെയർ അടക്കമുള്ള സൗകര്യങ്ങൾ നൽകിയില്ല. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉത്തരവ്. ചണ്ഡിഗഡിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം. കാൽമുട്ട് മാറ്റിവെയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രാ മധ്യേയാണ് വയോധികരായ ദമ്പതികൾക്ക് ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് മോശം അനുഭവമുണ്ടായത്. 70കാരനായ സുനിൽ ജാൻഡ് ഭാര്യയും 67കാരിയുമായ വീണ കുമാരി എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. 2023 ഒക്ടോബർ 11നായിരുന്നു ഇവർ ചണ്ഡിഗഡിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇൻഡിഗോയിൽ യാത്ര ചെയ്തത്. ചണ്ഡിഗഡിൽ നിന്ന് വൈകുന്നേരം 4.45ന് പുറപ്പെടുവിച്ച് ബെംഗളൂരുവിൽ രാത്രി 7.35 ന് എത്തുന്നതായിരുന്നു വിമാനം. കാൽമുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 67കാരിയും 70കാരനും വീൽ ചെയർ സൗകര്യത്തിന് ആവശ്യം ഉന്നയിച്ചായിരുന്നു ടിക്കറ്റ് എടുത്തത്.

എന്നാൽ ഇവർക്ക് വീൽ ചെയർ സൌകര്യം ലഭ്യമാക്കിയില്ലെന്ന് മാത്രമല്ല ജീവനക്കാരുടെ മോശം പെരുമാറ്റവുമായിരുന്നു നേരിടേണ്ടി വന്നത്. നടക്കാനാവാത്ത രീതിയിൽ ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശേഷവും സാധാരണ യാത്രക്കാരെ പോലെ ചെക്കിൻ ചെയ്യേണ്ടതായും ഇവർക്ക് വന്നിരുന്നു. ഇൻഡിഗോ വിൻഡോയിലേക്ക് പോവുന്നതിന് പകരമായി 40 അടിയോളം ഇഴയുന്നതിന് സമാനമായി നടക്കേണ്ടി വന്നതായും ഇവർ പരാതിയിൽ വിശദമാക്കി. വിമാനം പുറപ്പെടാൻ ഒരു മണിക്കൂറിലേറെ സമയം ഉള്ളതിനാൽ ലോഞ്ച് സൌകര്യം ആവശ്യപ്പെട്ട ഇവരെ ഒന്നാം നിലയിലുള്ള ലോഞ്ചിലാണ് ഇൻഡിഗോ ജീവനക്കാർ എത്തിച്ചത്. എന്നാൽ വിമാനം പുറപ്പെടാൻ സമയം ആയിട്ട് പോലും ആരും തന്നെ ലോഞ്ചിൽ നിന്ന് ഗേറ്റിലേക്ക് എത്താൻ സഹായത്തിനെത്തിയില്ല. ഇതിന് പിന്നാലെ വിമാനം പുറപ്പെടുന്ന ഗേറ്റിലും മാറ്റമുണ്ടായി. ഒരുനിധത്തിഷ വിമാനം പുറപ്പെടുന്നതിന് മുൻപായി ഗേറ്റിലേക്ക് എത്തിയ ദമ്പതികളോട് വിമാനക്കമ്പനി ജീവനക്കാരി മോശമായി പെരുമാറി. ഏറെ നേരത്തെ വാക്കേറ്റത്തിനൊടുവിലാണ് ഇവർക്ക് വീൽ ചെയർ സൌകര്യം ലഭ്യമാക്കിയത്.

ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് ആരംഭിച്ച ശാരീരിക അപമാനം ബെംഗളൂരു വിമാനത്താവളത്തിലും തുടർന്നുവെന്നും ഇവർ പരാതിയിൽ വിശദമാക്കി. ബെംഗളൂരുവിൽ വച്ച് ബാഗുകളും വീൽ ചെയറുമായി വിമാനത്താവളത്തിന് പ്രധാനവാതിലിന് പുറത്തിറക്കിയ ശേഷം ഇൻഡിഗോ ജീവനക്കാർ മടങ്ങിയെന്നും പരാതിക്കാർ വിശദമാക്കി. ടാക്സി നിൽക്കുന്നഭാഗത്തേക്ക് വീൽചെയർ എത്തിക്കാമോയെന്ന ആവശ്യത്തിനും പരുഷമായി പെരുമാറിയെന്നും ഇവർ പരാതിയിൽ വിശദമാക്കി. സംഭവത്തേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ രണ്ടായിരം രൂപ മാത്രം നൽകിയ വിമാനക്കമ്പനി ക്ഷമാപണം പോലും നടത്താതെ വന്നതോടെയാണ് വയോധിക ദമ്പതികൾ കോടതിയെ സമീപിച്ചത്. പരാതിയിൽ വിശദീകരണം നൽകാൻ രണ്ട് തവണ ആവശ്യപ്പെട്ടിട്ടും ഇൻഡിഗോ തയ്യാറാവുക കൂടി ചെയ്യാതെ വന്നതോടെയാണ് വയോധിക ദമ്പതികൾക്ക് 1 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിട്ടത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൊട്ടിയ പൈപ്പുകൾ ശരിയാക്കുന്നില്ല ; ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ കുഴികൾ വര്‍ധിക്കുന്നു

0
ഏനാത്ത് :</strong പൊട്ടിയ പൈപ്പുകൾ ശരിയാക്കാത്തതിനാൽ ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ കുഴികൾ...

പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ

0
ദില്ലി : പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ. വിദേശരാജ്യങ്ങളിലേക്ക് ഇതുമായി...

നിയന്ത്രണം വിട്ടുവന്ന കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം

0
അങ്കമാലി: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് ഭാര്യ...

കീഴ്‌വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദപുരാണ ഷഷ്ഠാഹ മഹായജ്ഞം 20-ന്

0
മല്ലപ്പള്ളി : കീഴ്‌വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദപുരാണ ഷഷ്ഠാഹ...