തിരുവനന്തപുരം : ശാസ്ത്രത്തെയും മിത്തിനെയും കുറിച്ചുളള നിയമസഭ സ്പീക്കർ എഎൻ ഷംസീറിൻ്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനം ഇന്ന്. ഗണപതി ക്ഷേത്രങ്ങളിൽ എത്തി വഴിപാടുകൾ നടത്തി വിശ്വാസ സംരക്ഷണ ദിനത്തിൽ പങ്കെടുക്കണമെന്നാണ് ആഹ്വാനം. സ്പീക്കറുടെ പരാമർശം വേദനിപ്പിക്കുന്നതാണ്. ഇത്തരം പ്രസ്താവനകൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് യോജിച്ചതല്ലെന്നും എൻഎസ്എസ് പറഞ്ഞിരുന്നു. താലൂക്ക് യൂണിൻ സെക്രട്ടറിമാർക്ക് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രസ്താവന തള്ളിയ സുകുമാരൻ നായർ എകെ ബാലൻ മറുപടി അർഹിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. വിശ്വാസ സംരക്ഷണ ദിനത്തിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാൻ പാടില്ലെന്നും നിർദേശമുണ്ട്. പരാമർശം പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണമെന്നാണ് ആവശ്യം. ഷംസീറിന്റെ പരാമർശത്തെ നിസാരവത്കരിച്ചുള്ള വിവിധ പ്രസ്താവനകളിലും എൻഎസ്എസ് പ്രതിഷേധം രേഖപ്പെടുത്തി. ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഷംസീർ പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. എൻഎസ്എസ് നിലപാടിൻ്റെ ചുവട് പിടിച്ച് സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ ശക്തമാക്കാനാണ് ബിജെപിയുടെയും ഹൈന്ദവ സംഘടനങ്ങളുടെയും നീക്കം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033