Wednesday, July 2, 2025 8:11 am

വ്യാജ ആപ്പുകളെ തിരിച്ചറിയാം ; മുന്നറിയിപ്പുമായി കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കണ്ടാല്‍ ഒറിജിനലെന്ന് തോന്നിക്കുന്ന നിരവധി വ്യാജ ആപ്പുകളാണ് ദിവസവും അവതരിക്കുന്നത്. ഇതിനു പിന്നിലെ അപകടം മനസിലാക്കാതെ വ്യാജ ആപ്പുകള്‍ ഉപയോഗിച്ച്‌ ചതിക്കുഴിയില്‍ പെട്ട് മാനവും പണവും നഷ്ടപ്പെടുന്നവര്‍ ഏറെയാണ്. സമീപദിവസങ്ങളില്‍ അത്തരത്തില്‍ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാജ ആപ്പുകളില്‍ നിന്ന് അകലം പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പോലീസ്.

ലക്ഷക്കണക്കിന് ആപ്പുകളാണ് അനുദിനം അവതരിക്കുന്നത്. അതിനാല്‍ തന്നെ ഒറിജിനലും വ്യാജനും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. പ്ളേ സ്റ്റോര്‍ ആപ്പ് സ്റ്റോര്‍ തുടങ്ങി പ്രമുഖ കമ്പിനികളുടെ ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ കാണുന്നു എന്ന് കരുതി അവ നിയമാനുസൃതമുള്ള ആപ്പ് ആകണമെന്നില്ല. ഉപഭോക്താക്കളില്‍ സംശയം തോന്നിപ്പിക്കാത്ത വിധത്തില്‍ കാഴ്ചയിലും പ്രവര്‍ത്തനത്തിലും ഒറിജിനല്‍ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളവയാണ് വ്യാജ ആപ്പുകള്‍.

നമ്മെ അലോസരപ്പെടുത്തുന്ന രീതിയില്‍ വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക, സ്വകാര്യ വിവര മോഷണം തുടങ്ങിയവ മാത്രമല്ല ഇത്തരം വ്യാജ അപ്പുകള്‍ നമ്മുടെ മൊബൈല്‍ ക്യാമറകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാന്‍ കഴിയുകയും ചിത്രങ്ങള്‍ എടുക്കാനും പിന്‍, പാസ്സ്‌വേര്‍ഡ് സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നതിനും കഴിയുന്നു. ഭൂരിഭാഗം ഉപഭോക്താക്കളും ആപ്പ് യാഥാര്‍ത്ഥമാണോ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ ശ്രമിക്കാറില്ല.

വാട്സാപ്പ് തുടങ്ങിയ പ്രശസ്തമായ ആപ്പുകളെ പോലും അനുകരിക്കുന്ന രീതിയിലുള്ള വ്യാജന്മാരെ കൃത്യമായി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് മൂലം പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും ഇവ കാണപ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് ഹാനികരമാകുന്ന രീതിയില്‍ വ്യക്തികളുടെ ഐഡന്റിറ്റി വരെ വ്യാജ ആപ്പുകള്‍ക്ക് ചോര്‍ത്താന്‍ കഴിയും.

സാധാരണ ആപ്പുകളുടെ വിശദാംശങ്ങളില്‍ ഡവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. ചില ആപ്പുകള്‍ അതിന്റെ ഡവലപ്പറുടെ ബ്രാന്‍ഡ് പേര് തന്നെ ആപ്പിന്റെ പേരായി ഉപയോഗിക്കാറുണ്ട്. ആപ്പിന്റെ പേരില്‍ സംശയം തോന്നിയാല്‍ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങള്‍ തുടങ്ങിയവ നമുക്ക് സെര്‍ച്ച്‌ ചെയ്തു കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങള്‍ നല്കിയിട്ടുള്ളവയില്‍ സ്പെല്ലിങ് / ഗ്രാമര്‍ തെറ്റുകളും ശ്രദ്ധിക്കുക. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാല്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ വ്യക്തത വരുത്താവുന്നതാണ്. ഉപയോക്താക്കളുടെ മൊബൈലില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നേടിയെടുക്കുന്നതിനായി ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് വ്യാജ ആപ്പുകള്‍ യഥാര്‍ത്ഥ ആപ്പുകളേക്കാള്‍ കൂടുതല്‍ പെര്‍മിഷനുകള്‍ ആവശ്യപ്പെടുന്നു.

അഡ്മിനിസ്ട്രേഷന്‍ പെര്‍മിഷന്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ അപകടകാരികളാണ്. അഡ്മിനിസ്ട്രേഷന്‍ പെര്‍മിഷന്‍ നല്‍കുന്നതോടെ പ്രസ്തുത ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷന്‍ നടത്താനും പാസ്സ്‌വേര്‍ഡ്, സ്റ്റോറേജ് ഉള്‍പ്പെടെ മുഴുവന്‍ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്നു. ആപ്പ് ആവശ്യപ്പെടുന്ന പെര്‍മിഷന്‍ കൃത്യമായി മനസിലാക്കുക.

ചില ആപ്പുകള്‍ക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോണ്‍ നമ്പറും മറ്റും default ആയി തന്നെ അറിയാന്‍ കഴിയും. ആപ്പുകള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ള പെര്‍മിഷനുകളാണ് നല്‍കുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവ ഡൌണ്‍ലോഡ് ചെയ്യാതിരിക്കുക.

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷവും അതിന് മുന്‍പും നല്‍കിയതും ആവശ്യപ്പെട്ടതുമായ പെര്‍മിഷനുകള്‍ നിരീക്ഷിക്കുക. പ്രൈവസി സെറ്റിംഗ്സ് ഉറപ്പാക്കുക. പ്ളേ / ആപ്പ് സ്റ്റോറില്‍ കാണുന്ന ആപ്പുകളുടെ യൂസര്‍ റിവ്യൂ പരിശോധിക്കുക. റേറ്റിങ് മനസിലാക്കുക. വ്യാജ ആപ്പിന് യൂസര്‍ റിവ്യൂ ഉണ്ടാകില്ല. യഥാര്‍ത്ഥ ആപ്പിന് നൂറുകണക്കിന് റിവ്യൂ ഉണ്ടാകും.

ആപ്പുകള്‍ പ്ളേ സ്റ്റോറില്‍ പബ്ലിഷ് ചെയ്ത തിയതി ശ്രദ്ധിക്കുക. വ്യാജ ആപ്പ് പബ്ലിഷ് ചെയ്തത് ഏറ്റവും അടുത്ത തിയതിയാവും. എന്നാല്‍ യഥാര്‍ത്ഥ ആപ്പിന്റെ പബ്ലിഷിംഗ് തിയതി അപ്‌ഡേറ്റഡ് ആയിരിക്കും.

വ്യാജന്മാര്‍ ഉപഭോക്താക്കള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പ്രശസ്തരായ ആപ്പുകളുടെ അതേ ഐക്കണ്‍ ചിത്രങ്ങള്‍ ആയിരിക്കും ഉപയോഗിച്ചിരിക്കുന്നത്. സംശയം തോന്നിയാല്‍ അവരുടെ വെബ്‌സൈറ്റില്‍ പരിശോധിച്ച്‌ ഉറപ്പുവരുത്താവുന്നതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി കട്ടപ്പനയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു

0
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക്...

55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ...

0
ന്യൂഡൽഹി : സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട്...

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം നടപടി കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്

0
അഹമ്മദാബാദ് : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം...

അപകടം നടന്ന് രണ്ട് മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍...

0
കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ഇന്നേക്ക് രണ്ടുമാസം. ...