നിങ്ങൾക്ക് ചില സമയങ്ങളിലെങ്കിലും അനാവശ്യ കോളുകൾ കൊണ്ട് ബുദ്ധിമുട്ടുണ്ടായോക്കാം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) കിണഞ്ഞു ശ്രമിച്ചിട്ടും അനാവശ്യ കോളുകളും തെറ്റിദ്ധരിപ്പിക്കുന്ന എസ്എംഎസുകളും പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി ഒരു ഡിജിറ്റല്‍ കണ്‍സെന്റ് ഓതറൈസേഷന്‍ പ്ലാറ്റ്‌ഫോം തുടങ്ങാന്‍ ട്രായി ഉദ്ദേശിക്കുന്നുണ്ടെങ്കിലും അത് ഇനിയും അവതരിപ്പിച്ചിട്ടില്ല.
എഐ ഫില്‍റ്റര്‍
അനാവശ്യ കോളുകളും മറ്റും തടയാന്‍ ട്രായി മെയ് 1, 2023 മുതല്‍ ഒരു എഐ ഫില്‍റ്റര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കമ്പനികളോടും സ്ഥാപനങ്ങളും ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇത് ഇത്തരം കോളുകള്‍ കുറയ്ക്കാന്‍ ഉതകുമെന്നു കരുതുന്നു. എയര്‍ടെല്‍, ജിയോ, വി, ബിഎസ്എന്‍എല്‍ തുടങ്ങിയ സേവനദാതാക്കളോട് എഐ ഫില്‍റ്റര്‍ ഉള്‍പ്പെടുത്തി സ്പാം കോളുകള്‍ കണ്ടെത്താനാണ് ആവശ്യപ്പെട്ടത്. ഈ ഫില്‍റ്ററിന് അനാവശ്യ കോളുകള്‍ ഒരു പരിധി വരെ ബ്ലോക്കു ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നാണ്കരുതുന്നത്. അതേസമയം ടെലിമാര്‍ക്കറ്റിങുകാരും ഇതെല്ലാം മറികടക്കാന്‍ തങ്ങളാലാകുന്ന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഇതിനെല്ലാം പുറമെ ഒരു കോളര്‍ ഐഡി ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്.
വിളിക്കുന്നത് ആരാണെന്ന് കോള്‍ ലഭിക്കുന്ന ആള്‍ക്ക് കൃത്യമായി മനസിലാക്കാമെന്നതാണ് ഇതിന്റെ ഗുണം. എന്നാല്‍, ഇത്തരം ടെക്‌നോളജികള്‍ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആയിരിക്കും എന്നാണ് ജിയോ, എയര്‍ടെല്‍ തുടങ്ങിയ സേവനദാദാക്കള്‍പറയുന്നത്. ഇക്കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനം വന്നിട്ടില്ല. നിരന്തരം ശല്ല്യപ്പെടുത്തുന്ന ടെലിമാര്‍ക്കറ്റിങ് കോളുകളും സ്പാം സന്ദേശങ്ങളും ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ചെയ്യാവുന്ന ഏറ്റവും നല്ല പ്രതിരോധമാര്‍ഗ്ഗം ഡിഎന്‍ഡി (ഡു നോട്ട് ഡിസ്‌റ്റേര്‍ബ്) ആക്ടിവേറ്റു ചെയ്യുക എന്നതാണ്.
ഡിഎന്‍ഡി ആക്ടിവേറ്റു ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ഒന്നൊന്നായി അറിയാം
ഫോണിലെ ഡീഫോള്‍ട്ട് മെസെജിങ് ആപ്പ് തുറക്കുക (എസ്എംഎസ് അയയ്ക്കുന്ന ആപ്പ്)
അതില്‍ പുതിയ ഒരു സന്ദേശം അയയ്ക്കാനായി തുറക്കുക.
ക്യാപ്പിറ്റല്‍ ലെറ്ററില്‍ ഈ സന്ദേശം ടൈപ് ചെയ്യുക: FULLY BLOCK.
ഇത് 1909 എന്ന നമ്പറിലേക്ക് അയയ്ക്കുക. ഇത് ആക്ടിവേറ്റ് ആയിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ ഫോണിലേക്ക് ടെലിമാര്‍ക്കറ്റിങ് കോളുകളും, സന്ദേശങ്ങളും എത്തില്ല. ഇതാണ് പൊതുവെചെയ്യേണ്ട കാര്യം.
ഇനി ചില വിഭാഗങ്ങളിലെ കോളുകളും സന്ദേശങ്ങളും വന്നോട്ടെ എന്നുള്ളവര്‍ക്ക് താഴെ പറയുന്ന രീതിയില്‍ വേണ്ടാത്തവ മാത്രം തടയാം
ബാങ്കിങ്,ഇന്‍ഷ്വറന്‍സ്, ക്രെഡിറ്റ് കാര്‍ഡ്‌സ്, ഫൈനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള കോളുകളും സന്ദേശങ്ങളും മാത്രം ബ്ലോക് ചെയ്താല്‍ മതിയെന്നുള്ളവര്‍: BLOCK 1 എന്ന സന്ദേശം അയക്കുക.
റിയല്‍ എസ്‌റ്റേറ്റ് പരസ്യങ്ങള്‍ വേണ്ടാത്തവര്‍ : BLOCK 2 എന്ന് അയയ്ക്കുക.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പരസ്യം തടയേണ്ടവര്‍: BLOCK 3 എന്ന് ടൈപ്പു ചെയ്ത് ആയയ്ക്കുക.