മാവേലിക്കര : ജീവിച്ചിരിക്കുന്ന വീട്ടമ്മയക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്ററുകള്‍. മാവേലിക്കരയിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. തഴക്കര കല്ലിമേല്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു എന്ന് പറഞ്ഞാണ് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചത്. കൊച്ചാലുംമൂട്ടിലും പരിസരത്തുമുള്ള വൈദ്യുതി പോസ്റ്റുകളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി മക്കള്‍ക്ക് ഒപ്പം ചെങ്ങന്നൂര്‍ ചെറിയനാട്ട് താമസിച്ച് വരികയാണ് വീട്ടമ്മ. ഏറെ നാളുകളായി ഇവരെ കാണാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് കരിതിയാണോ അതോ മനപ്പൂര്‍വ്വം ആരെങ്കിലും തെറ്റായ വിവരം നല്‍കിയത് ആണോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ പോലീസിന് പരാതി ലഭിച്ചിട്ടില്ല.
ജീവിച്ചിരിക്കുന്ന വീട്ടമ്മയക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്ററുകള്‍
RECENT NEWS
Advertisment