ദേവികുളം: സബ് കളക്ടര്‍ പ്രേം കൃഷ്ണന്റെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍. ഇതുവഴി പണം തട്ടിപ്പിനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സബ് കളക്ടര്‍ സൈബര്‍ സെല്ലിനും ഫേസ്ബുക്ക് അധികാരികള്‍ക്കും പരാതി നല്‍കി. വ്യാജ പ്രൊഫൈലില്‍ നിന്നെത്തിയ സന്ദേശത്തില്‍ സംശയം തോന്നിയ സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം സബ് കളക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്.
വ്യാജ ഫേസ്ബുക്ക് പ്രാഫൈലിന്റെ വിശദമായ പരിശോധനയില്‍ ആസൂത്രിതമായ തട്ടിപ്പിനുള്ള ശ്രമമാണെന്ന് തെളിഞ്ഞു. ഉടന്‍ തന്നെ സബ് കളക്ടര്‍ തന്റെ പേരിലുള്ള തട്ടിപ്പില്‍ ആരും കുടുങ്ങരുതെന്ന് ഔദ്യോഗിക ഫേസ്ബുക്കില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
വ്യാജ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥയാണ് നല്‍കിയിട്ടുള്ളത്. ദേവികുളത്ത് സബ് കളക്ടര്‍ക്ക് ഉള്ള സ്വാധീനം മുതലെടുത്താണ് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. വിഷയത്തില്‍ സൈബല്‍ സെല്‍ ആന്വേഷണം അരംഭിച്ചു. പണം ആവശ്യപ്പെട്ടുള്ള സന്ദേശമാണ് വ്യാജ പ്രൊഫൈലില്‍ നിന്നും ഏറെയും അയച്ചിട്ടുള്ളത്.