തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയം ഗൗരവത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലീം ലീഗ് പ്രതിനിധിയെ കേരള ബാങ്കിന്‍റെ ഭരണസമിതിയിൽ ഉള്‍പ്പെടുത്തിയതിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും എം വി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പലസ്തീൻ വിഷയത്തിൽ ഉള്‍പ്പെടെ ലീഗിന്‍റെ എല്ലാ നിലപാടുകളോടും കോണ്‍ഗ്രസ് അനുകൂലമല്ല. എന്നാൽ ലീഗിനോടുള്ള മൃദുസമീപനത്തെ കുറിച്ചുള്ള ചോദ്യത്തിനോട് തനിക്കെല്ലാവരോടും പ്രണയമാണെന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി. മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്നും എം വി ഗോവിന്ദൻ അഭ്യർത്ഥിച്ചു. നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളോട് കാര്യങ്ങൾ പറയും. സാമ്പത്തിക ഉപരോധമാണ് കേന്ദ്രം സംസ്ഥാനത്തോട് ചെയ്യുന്നതെന്ന് പറഞ്ഞ എം വി ഗോവിന്ദൻ, ജനാധിപത്യത്തിലെ പുതിയ കാൽവെയ്പ്പാണ് നവകേരള സദസെന്നും വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.