Friday, May 2, 2025 4:24 pm

ശബരിമലയുടെ പേരിൽ വ്യാജ രസീത് നൽകി പിരിവ് ; തമിഴ് ഭക്തന് 1.60 ലക്ഷം നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഹൈക്കോടതി കർശന നിർദേശത്തിലൂടെ അവസാനിപ്പിച്ച ശബരിമലയിലെ അനധികൃത പിരിവ് വീണ്ടും മുളയ്ക്കുന്നു. സന്നിധാനത്തും പമ്പയിലും അന്നദാനത്തിന്റെ പേരിൽ അന്യ സംസ്ഥാനങ്ങളിൽ വിപുലമായ തട്ടിപ്പ് നടന്നപ്പോഴാണ് കോടതി നിലപാട് എടുത്തത്. ഇതോടെയാണ് ദേവസ്വം ബോർഡ് നേരിട്ട് അന്നദാനം ഏറ്റെടുത്തത്. പിന്നീട് ഇത് അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്ന് കൂടി അനുവദിച്ചു. എന്നാൽ ധന സമാഹരണം കർശനമായി വിലക്കി. എന്നാലിപ്പോൾ വഴിപാട് ബുക്കിങ്ങിനു വ്യാജ രസീത് നൽകി 1.60 ലക്ഷം രൂപ തട്ടിച്ചതായാണ് പരാതി ഉണ്ടായിട്ടുള്ളത്. ചെന്നൈ തിരുവള്ളൂർ സ്വദേശി ഗോപിനാഥ് രുദ്രാംഗദനാണു പണം നഷ്ടമായത്.

വരുന്ന മണ്ഡല തീർഥാടന കാലത്ത് നവംബർ 23 ന് കളഭാഭിഷേകം, തങ്ക അങ്കി ചാർത്തിയ പൂജ എന്നിവ നടത്താൻ വേണ്ടിയാണു പണം ഈടാക്കിയത്. വ്യാജ രസീത് നൽകി പണം പിരിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിലാണു തട്ടിപ്പ് കണ്ടെത്തിയത്. വിവിധ വഴിപാടുകൾക്കായി ഭക്തരിൽനിന്നു മുൻകൂർ പണം വാങ്ങിയ ശേഷം നൽകിയത് ദേവസ്വം ബോർഡിന്റേത് എന്നു തോന്നുന്ന തരത്തിലുള്ള വ്യാജ രസീതാണെന്ന് കണ്ടെത്തി. സീലും ഒപ്പും വ്യാജമാണെന്നു ദേവസ്വം ബോർഡ് പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്നു ദേവസ്വം ബോർഡ് പമ്പ പോലീസിൽ പരാതി നൽകിയതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്‌കൃത സർവ്വകലാശാലയിൽ നൂറോളം ഗസ്റ്റ് ലക്ചറർ ഒഴിവുകൾ ; അവസാന തീയതി മെയ് 12

0
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ നൂറോളം...

ഒരിപ്രം ശ്രീനാരായണ കൺവെൻഷൻ തുടങ്ങി

0
മാന്നാർ : എസ്എൻഡിപി യോഗം 3333-ാം നമ്പർ ചെന്നിത്തല ഒരിപ്രം സഹോദരൻ...

കൊച്ചി കോർപ്പറേഷനിലെ ഓവർസിയർ എ.സ്വപ്നയെ സസ്പെൻഡ് ചെയ്തു

0
കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഓവർസിയർ എ സ്വപ്നയെ സർവീസിൽ നിന്ന് സസ്പെൻഡ്...

എരമല്ലൂർ കാഞ്ഞിരത്തുങ്കലില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രൂപംകൊണ്ട കുഴി മൂടാൻ നടപടിയായില്ല

0
എരമല്ലൂർ : കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രൂപംകൊണ്ട കുഴി മൂടാൻ...