കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത താല്‍കാലിക ജീവനക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ ക്ലീനിങ് വിഭാഗം ജീവനക്കാരനായ കളമശേരി എച്ച്.എം.ടി കോളനിയിലെ അരിമ്പാറ വീട്ടില്‍ കെ ഷിബുവിനെതിരെയാണ് നടപടി. കളമശേരി പോലീസ് അറസ്റ്റ് ചെയ്‌ത ഷിബുവിനെ തൃക്കാക്കര പോലീസിന് കൈമാറിയിരുന്നു. ആര്‍.ടി ആക്‌ട്, ഐ.ടി ആക്‌ട് സെക്ഷന്‍ 67 (എ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരണം : മെഡിക്കല്‍ കോളേജ് ജീവനക്കാരനെ പിരിച്ചുവിട്ടു
RECENT NEWS
Advertisment