Thursday, June 27, 2024 12:01 pm

യു ഡി എഫ് സ്ഥാനാർത്ഥി വിബിതാ ബാബുവിന്‍റെ പേരിൽ വ്യാജ വീഡിയോ പ്രചരണം : സൈബർ സെൽ അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: വിബിത ബാബുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ വീഡിയോ തയ്യാറാക്കി പോസ്റ്റർ സഹിതം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ പോലീസ് സൈബർ വിഭാഗം അന്വേഷണം തുടങ്ങി. സ്ഥാനാർത്ഥി വിബിത ബാബു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാവരും ഒരു പോലെ ഉറ്റുനോക്കുന്ന  മണ്ഡലമാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷൻ. ഗ്ലാമർ പോരാട്ടങ്ങൾ നടക്കുന്ന മല്ലപ്പള്ളി ഡിവിഷനിൽ സാമുഹിക മാധ്യമങ്ങളിലൂടെ വൈറലായ  സ്ഥാനാര്‍ത്ഥികളിലൊരാളാണ് അഡ്വ:വിബിതബാബു. യുവത്വത്തിന്റെ പ്രതീകമായി എത്തിയ വിബിതയുടെ ചിത്രങ്ങള്‍ സാമുഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

ഇതിനിടയിലാണ് വിബിതയുടെ പ്രതിഛായയക്ക് കോട്ടം വരുത്തുന്ന രീതിയിലെ വ്യാജ  പ്രചരണങ്ങൾ സാമുഹിക മാധ്യമങ്ങളിൽ നിറഞ്ഞത്. ഇത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്നാണ് വിബിത പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന അഭിഭാഷകയെന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാവില്ല. മത്സരം ആരോഗ്യകരമാവണമെന്നും അധിക്ഷേപിച്ച് തളര്‍ത്താനുള്ള നീക്കം വിജയിക്കില്ലെന്നും വിബിത വ്യക്തമാക്കി.

തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും  വ്യക്തമാക്കിയിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കും  അധിക്ഷേപിക്കുന്ന തരത്തിലുള്ള കമൻ്റുകൾ ഇടുന്നവർക്കുമെതിരെ നടപടി ഉണ്ടാകുമെന്ന് പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ പ​ത്ത​ടി​യോ​ളം വെ​ള്ളം ഉ​യ​ർ​ന്നു ; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി

0
പ​ന്ത​ളം : ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ പ​ത്ത​ടി​യോ​ളം വെ​ള്ളം ഉ​യ​ർ​ന്നു. ആ​റി​നോ​ടും...

കെനിയയിൽ നികുതി വർധിപ്പിക്കാനുള്ള വിവാദ തീരുമാനം ഒടുവിൽ പിൻവലിച്ചു

0
നെയ്റോബി: കെനിയയിൽ നികുതി വർദ്ധിപ്പിക്കാനുള്ള വിവാദ തീരുമാനം പിൻവലിച്ച് പ്രസിഡന്റ് വില്യം...

‘തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം എടുത്തുപറയേണ്ടത് ; ജനം മൂന്നാമതും മോദി സർക്കാർ വിശ്വാസമർപ്പിച്ചു’ –...

0
ന്യൂ ഡല്‍ഹി : പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു....

ദീപുവിനെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ; കൊലപാതകം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം...

0
തിരുവനന്തപുരം : കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിനെ കൊലപ്പെടുത്തുന്നതിന്...