കൊച്ചി: വ്യാജ പെണ്ണുകാണല്‍ നാടകം നടത്തി വ്യവസായിയില്‍ നിന്നും പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളത്തുള്ള വ്യവസായിയെ പെണ്ണുകാണാന്‍ എന്ന വ്യാജേന മൈസൂരുവില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ആണ് തട്ടിപ്പിനിരയായത്.
വടകര, തളിയിക്കര പുളകണ്ടി വീട്ടില്‍ അന്‍വര്‍ ഇബ്രാഹിമാണ് അറസ്റ്റിലായത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇയാളെ പിടികൂടിയത്. കേസിലെ പ്രതികളില്‍ ഒരാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഘത്തിലെ മറ്റുളളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. ആദ്യം തന്നെ പ്രതികള്‍ വ്യവസായിയുമായി സൗഹ്യദം സ്ഥാപിച്ചിരുന്നു. ഈ സൗഹ്യദമാണ് പിന്നീട് ഇവര്‍ ചൂഷണം ചെയ്തത്.