പെരുമ്പാവൂര്‍ : ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യന്‍, അര്‍ജ്ജുന്‍ എന്നിവരാണ് മരിച്ചത്. മക്കള്‍ രണ്ടുപേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് മരിച്ചുകിടന്നത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. പോലീസ് അന്വേഷിക്കുന്നു. തൊട്ടടുത്ത വീട്ടിലെ വരാന്തയില്‍ ഇവര്‍ കൊണ്ടുവെച്ച പാല്‍ പാത്രത്തിന് അടിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഇതിനൊപ്പം വെച്ച സ്വര്‍ണാഭരണം വിറ്റ് അന്ത്യകര്‍മങ്ങള്‍ നടത്തണമെന്ന് കുറിപ്പിലുണ്ട്. ചിട്ടി നടത്തിയതിന്റെ പണം നല്‍കേണ്ട അവസാന ദിവസമായിരുന്നു ഇന്നെന്ന് പറയുന്നു.
ചിട്ടി നടത്തിപ്പിലെ ബാധ്യത ; കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment