Friday, July 4, 2025 9:11 am

കുടുംബം വേറെ, രാഷ്ട്രീയം വേറെ, പത്തനംതിട്ടയിൽ അനിൽ തോൽക്കും’ : എ.കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രമുഖരുടെ മക്കൾ മോദിയോടൊപ്പം ചേരുന്നത് തെറ്റെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി.’കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തന്റെ നിലപാട്. ഇത് കെ.എസ്.യു കാലം മുതലുള്ള നിലപാടാണ്. മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിക്കണ്ട. ആ ഭാഷ താൻ ശീലിച്ചിട്ടില്ല. അത് തന്റെ സംസ്കാരമല്ല. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ അനിൽ തോൽക്കും. പത്തനംതിട്ടയിൽ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കുമെന്നും’ എ.കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി. ‘പൗരത്വ നിയമത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയും എ കെ ആന്റണി നൽകി. ‘ഭരണഘടന ഉണ്ടാക്കുന്നതിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് സിപിഎമ്മിന്റെ പൂർവികരെന്നും പിണറായിക്ക് കോൺഗ്രസിനെ അധിക്ഷേപിക്കാൻ ഒരാവകാശവുമില്ലെന്നും ആന്റണി പറഞ്ഞു. അരിയാഹാരം കഴിക്കുന്ന കേരളീയർ നിങ്ങളെ നിരാകരിക്കും’. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ പൗരന്മാർക്കും തുല്യത വേണമെന്നും ഇത് ‘ഡു ഓർ ഡൈ’ തെരഞ്ഞെടുപ്പാണെന്നും ആന്റണി പറഞ്ഞു. ‘ഭരണഘടന ഉണ്ടാക്കിയതിൽ സി.പി.എമ്മിന് ഒരു പങ്കുമില്ല. മുഖ്യമന്ത്രി പിണറായി വിജയാ, അങ്ങയുടെ പാർട്ടിക്ക് ഭരണഘടന ഉണ്ടാക്കിയതിൽ ഒരു പങ്കുമില്ല. ഭരണഘടന ഉണ്ടാക്കിയതിന്റെ അവകാശം കോൺഗ്രസിനും അംബേദ്കർക്കും മാത്രമാണ്. നെഹ്‌റു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പിണറായിയുടെ പാർട്ടി. ആരോഗ്യനില അനുകൂലമല്ലെങ്കിലും ഈ തെരഞ്ഞെടുപ്പിൽ തന്റെ പങ്ക് വഹിക്കും’ എ.കെ ആന്‍റണി പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...