ചെന്നൈ: പ്രശസ്ത സിനിമാ സംവിധായകന്‍ ജി.എന്‍ രംഗരാജന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രംഗരാജന്റെ മകനും സംവിധായകനുമായ ജി.എന്‍.ആര്‍ കുമാരവേലനാണ് മരണ വാര്‍ത്ത അറിയിച്ചത്.
കമല്‍ ഹാസനൊപ്പം ചെയ്ത ചിത്രങ്ങളാണ് രംഗരാജനെ സിനിമാ ലോകത്ത് ശ്രദ്ധേയനാക്കിയത്. കമലിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റുകളായ കല്യാണ രാമന്‍, മീണ്ടും കോകില, കടല്‍ മീന്‍ഗള്‍, എല്ലാം ഇമ്പമയം തുടങ്ങിയവ ഒരുക്കിയത് രംഗരാജനായിരുന്നു.