അലങ്കാര ഇലച്ചെടികളുടെ കൂട്ടത്തിലെ സീബാസുന്ദരിയാണ് കലേത്തിയ. ഇതില്‍ പ്രധാനമായും രണ്ടിനമുണ്ട്. കലേത്തിയ സെബീനയും കലേത്തിയ പിക്ചുറേറ്റയും. ഇവയിൽ പ്രധാനി സെബീനയാണ്. സെബീന എന്ന പേരു പോലും സീബ്ര എന്ന വാക്കിൽ നിന്നെത്തി എന്നു വേണം കരുതാൻ. പേര് സൂചിപ്പിക്കുന്നതുപോലെ സെബീന, കാഴ്ചയ്ക്ക് വരയൻ കുതിരയുടേതുപോലെ വരകളുള്ള ഇലകൾ ചൂടിയാണ് വളരുന്നത്. അതു കൊണ്ടു തന്നെ ഇതിന് സീബാച്ചെടി എന്നും പേരുണ്ട്. ഇലയ്ക്ക് മൊത്തത്തിൽ ഇളം പച്ച നിറമെങ്കിലും ഇലയുടെ നടു ഞരമ്പും സിരകളുമൊക്കെ നല്ല കടുത്ത പച്ചനിറമുള്ളതും മൃദുവുമാണ്. ഇലത്തണ്ടിന് നല്ല ദൃഢതയുണ്ട്. മാത്രമല്ല ഇലകൾ ചെടിയിൽ വലിയ ചരിവില്ലാതെ ഏതാണ്ട് കുത്തനെ തന്നെയാണുണ്ടാകുന്നത്. കലേത്തിയയുടെ ഏതാണ്ട് എല്ലാ ഇനങ്ങൾക്കും ഇലകൾ അണ്ഡാകൃതിയുള്ളതും ഇലകളിൽ വ്യക്തമായ വരകളുള്ളതും വ്യക്തമായ ‘ബോർഡർ’ ഉള്ളതുമായിരിക്കും. കലേത്തിയ സെബീന എന്ന ഇനം ഇടത്തരം ഉയരത്തിൽ വളരുന്നതും തണുപ്പും നനവും ഇഷ്ടപ്പെടുന്നതുമാണ്. നേരിട്ടുള്ള സൂര്യ പ്രകാശത്തു വെച്ചാൽ ഇലകൾ നിറഭേദം വന്ന് ബ്രൗൺ ആയി ചുരുളാൻ തുടങ്ങും. കൂടാതെ ആഴ്ചയിലൊരിക്കലെങ്കിലും സെബീനയുടെ ഇലകൾ വളരെ ശ്രദ്ധയോടെ ഇളം ചൂടുള്ള വെള്ളമുപയോഗിച്ച് തുടച്ചു വൃത്തിയാക്കണം അഥവാ ‘സ്പോഞ്ച് ചെയ്യണം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033