Wednesday, May 14, 2025 5:56 am

കര്‍ഷക പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്​ടമായ കര്‍ഷക​ന്റെ മൃതദേഹം ആശുപത്രിയില്‍ എലി കരണ്ട നിലയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്​ടമായ കര്‍ഷക​ന്റെ  മൃതദേഹം ആശുപത്രിയില്‍ എലി കരണ്ടനിലയില്‍. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയായ കുണ്ട്​ലിയില്‍ പ്രക്ഷോഭത്തില്‍ പ​ങ്കെടുത്തിരുന്ന 70 കാര​ന്റെ മൃതദേഹമാണ്​ എലി കരണ്ടത്​. സോനിപത്തിലെ ആശുപത്രിയില്‍ പോസ്​റ്റുമോര്‍ട്ടം ചെയ്യാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം.

പ്രക്ഷോഭത്തില്‍ പ​ങ്കെടുക്കുന്നതിനിടെ ബുധനാഴ്​ച രാത്രിയാണ്​ രാജേന്ദ്ര സരോഹ മരിച്ചത്​​. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ വ്യാഴാഴ്​ച പോസ്​റ്റ്​മോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചു.

മൃതദേഹം ​ഫ്രീസറില്‍നിന്ന്​ പുറത്തെടുത്തപ്പോള്‍ എലി കരണ്ടുതിന്ന നിലയിലായിരുന്നു. മുഖവും കാലുകളുമാണ്​ എലികള്‍ വികൃതമാക്കിയത്​. മൃതദേഹത്തില്‍നിന്ന്​ രക്തം ​പൊടിയുന്നുണ്ടായിരുന്നു. ആഴത്തിലുള്ള മുറിവും പിതാവി​ന്റെ  ദേഹത്തുണ്ടായിരുന്നു. ഇത്​ ഗ്രാമവാസികളുടെയും ഖാപ്​ പഞ്ചായത്തി​ന്റെയും പ്രതിഷേധത്തിന്​ ഇടയാക്കിയെന്നു രാജേന്ദ്ര ​സരോഹയുടെ മകന്‍ പറഞ്ഞു.

മൃതദേഹം എലി കരണ്ട സംഭവത്തെപ്പറ്റി അ​ന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോര്‍ട്ടി​ന്റെ അടിസ്​ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. സോനിപത്തിലെ ബയാന്‍പുര്‍ സ്വദേശിയാണ്​ രാജേന്ദ്ര​ സരോഹ. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കാളിയാകാന്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തിയതായിരുന്നു അദ്ദേഹം. ബുധനാഴ്​ച രാ​ത്രി അദ്ദേഹത്തിന്​ ദേഹാസ്വസ്​ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ സോനിപത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുണ്ട്​ലി അതിര്‍ത്തിയില്‍ പ്രക്ഷോഭത്തിനിടെ 19ാമത്തെ കര്‍ഷകനാണ്​ മരിക്കുന്നത്​.

സംഭവത്തില്‍ കോണ്‍ഗ്രസ്​, ഹരിയാന ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരം വേദനാജനകമായ സംഭവം കഴിഞ്ഞ 73 വര്‍ഷത്തിനിടെ ഉണ്ടായിട്ടില്ലെന്ന്​ കോണ്‍ഗ്രസ്​ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന്...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ...

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന...