മുംബൈ: റെയിൽവേ ഏറ്റെടുത്ത ഭൂമിയിലെ 100 വർഷത്തോളം പഴക്കമുള്ള രക്തചന്ദനമരത്തിന് നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട കർഷകന് ഹൈക്കോടതിയുടെ ഇടപെടലിൽ ലഭിച്ചത് ഒരുകോടി. യവത്മാലിലെ 94 വയസ്സുള്ള കർഷകൻ കേശവ്ഷിന്ദേയും മക്കളും ചേർന്ന് നടത്തിയ നിയമപോരാട്ടമാണ് വിജയം കണ്ടത്. 2024 ഒക്ടോബർ ഏഴിനായിരുന്നു ഇവർ കോടതിയെ സമീപിച്ചത്. വാർധ-യവത്മാൽ-പുസാദ്-നന്ദേഡ് റെയിൽവേ ലൈനിനായി ഷിന്ദേയുടെ ഭൂമി റെയിൽവേ ഏറ്റെടുത്തിരുന്നു. ഭൂമിക്ക് നഷ്ടപരിഹാരവും നൽകി. എന്നാൽ ഭൂമിയുടെ സർവേ നടത്താൻ എത്തിയവരാണ് രക്തചന്ദനമരം തിരിച്ചറിഞ്ഞത്. ഇതിന് വലിയ വിലയുണ്ടെന്ന് ഇവർ കർഷകനെ ധരിപ്പിച്ചു.
ഇതോടെ മതിയായ നഷ്ടപരിഹാരം വേണമെന്ന് ഷിന്ദേ അധികൃതരോട് ആവശ്യപ്പെടാൻ തുടങ്ങി. 2014 മുതൽ കളക്ടർ, വനംവകുപ്പ്, റെയിൽവേ, ജലസേചനവകുപ്പ് തുടങ്ങിയ പലയിടങ്ങളിലും കയറിയിറങ്ങി. പക്ഷേ എവിടെനിന്നും അനുകൂലമായ നടപടിയുണ്ടായില്ല. അവസാനനീക്കം എന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. നൂറ്റാണ്ടോളം പഴക്കമുള്ള രക്തചന്ദനമരത്തിന് ഇടക്കാല നഷ്ടപരിഹാരമായി ഒരുകോടിരൂപ കെട്ടിവെക്കാൻ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് സെൻട്രൽ റെയിൽവേയോട് ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ച് റെയിൽവേ ഏപ്രിൽ ഒൻപതിന് പണം നിക്ഷേപിച്ചു. ഇതിൽനിന്ന് 50 ലക്ഷംരൂപ പിൻവലിക്കാൻ കർഷകന് ഹൈക്കോടതി അനുമതി നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരും ഉൾപ്പെടുന്ന ഒരു സമിതിയായിരിക്കും മരത്തിന്റെ കാലപ്പഴക്കവും അന്തിമമൂല്യവും നിർണയിക്കുക.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.