മലപ്പുറം: മമ്പാട് തേനീച്ചയുടെ കുത്തേറ്റ കർഷകൻ മരിച്ചു. പുളളിപ്പാടം ഇല്ലിക്കൽ കരീമാണ് മരിച്ചത്. 67 വയസായിരുന്നു. തേനീച്ചയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കരീമിനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടിൽ കാട് വെട്ടുന്നതിനിടെ ഇന്നലെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്.
മലപ്പുറത്ത് തേനീച്ചയുടെ കുത്തേറ്റ കർഷകൻ മരിച്ചു
RECENT NEWS
Advertisment