പന്തളം : പന്തളം മുനിസിപ്പാലിറ്റി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷദിനാചാരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ മികവ് തെളിയിച്ച 12 കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. പന്തളം മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ യു. രമ്യ അധ്യക്ഷത വഹിച്ചു.
പന്തളം കര്‍ഷക പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സീന, അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍…..
ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ സാറ ടി ജോണ്‍, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിന്‍സി മാണി, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.എസ്. റീജ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ശോഭന കുമാരി, കെ.ആര്‍. രവി, എസ്‌സിബി മുന്‍ പ്രസിഡന്റ് ചന്ദ്രശേഖര കുറുപ്പ്, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, സീനിയര്‍ കൃഷി അസിസ്റ്റന്റ് ബിജുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.