ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച് ഒഴിവാക്കാമെന്ന് കര്‍ഷകര്‍ക്കു വേണ്ടി അഭിഭാഷകന്‍. നീക്കത്തെ കോടതി സ്വാഗതം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുമെന്ന് വാക്കാല്‍ സൂചന നല്‍കി സുപ്രീംകോടതി. നിയമം വിശദമായി പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. സമിതി പരിശോധിക്കുന്നത് വരെ സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ് ഐ ബോബ്‌ഡെ ആവര്‍ത്തിച്ചു. നിയമം സ്റ്റേ ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്ന് വിധികളുണ്ട് അറ്റോര്‍ണി ജനറല്‍ വാദിച്ചു.കര്‍ഷക സമരം കേന്ദ്രം കൈകാര്യം ചെയ്തതില്‍ കേന്ദ്രത്തിനെ രൂക്ഷമായി തന്നെ സുപ്രീംകോടതി വിമര്‍ശിച്ചു.
സര്‍ക്കാരിന്‍റെ നടപടികള്‍ നിരാശപ്പെടുത്തുന്നതാണ്.സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ആവര്‍ത്തിക്കുന്നു, എന്ത് ചര്‍ച്ചയാണ് നടക്കുന്നത് ?നിയമം കൊണ്ടുവരുന്നതിന് മുന്‍പ് എന്ത് കൂടിയാലോചന നടത്തിയെന്ന് കോടതി ചോദിച്ചു.നിരവധി സംസ്ഥാനങ്ങള്‍ നിയമത്തിന് എതിരാണ്.
ഉത്തരവാദിത്തമുണ്ടായിരുന്നെങ്കില്‍ നിയമം മരവിപ്പിക്കണമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്ന് കേന്ദ്രം.സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ്, എല്ലാം ഒരു ഉത്തരവിലൂടെ നടപ്പാക്കാനാവില്ലെന്നും കോടതി.