ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യവുമായി തമിഴ്‌നാട് സര്‍ക്കാര്‍. 16 ലക്ഷത്തിലധികം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ തീരുമാനം. സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. മുഖ്യമന്ത്രി ഇ. പളനിസാമി നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
‘കോവിഡ് മഹാമാരി, തുടര്‍ച്ചയായി വന്ന രണ്ടു ചുഴലിക്കാറ്റ്, അപ്രതീക്ഷിത മഴ തുടങ്ങിയ സാഹചര്യങ്ങളില്‍ കൃഷിയെ പുനരുജ്ജീവിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നത് പ്രധാനമാണ്’ പളനിസാമി പറഞ്ഞു. എഴുതിത്തള്ളുന്ന തുക സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് നീക്കിവെക്കുമെന്നും ഉടന്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നട് ജനസംഖ്യയുടെ 70 ശതമാനവും കാര്‍ഷികവൃത്തി ചെയ്യുന്നവരാണ്.