പത്തനംതിട്ട: കേരളത്തിലെ കാർഷിക വിളകൾക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പരിരക്ഷ പോലെ കർഷകർക്കും കൂടി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം. നിലവിൽ കർഷകർ വന്യജീവികളുടെ ആക്രമണത്തിൽ മരണപ്പെടുന്ന സാഹചര്യത്തിൽ കർഷകരെക്കൂടി ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തണമെന്ന് കെ. എ. ടി. എസ്. എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ് സജീവ് ഉത്ഘാടനം ചെയ്തു. കർഷക സമൂഹത്തെ പരിരക്ഷിക്കേണ്ടത് ഗവണ്മെന്റിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നയം തിരുത്തണമെന്നും കർഷകരുടെ മിനിമം ആവശ്യം അംഗീകരിക്കണമെന്നും അഭിപ്രായപ്പെട്ടു.
കെ. എ. ടി. എസ്. എ. ജനറൽ സെക്രട്ടറി അനീഷ് കുമാർ സി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സ. അജീഷ് കുമാർ എസ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി സ്മിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം ശശിധരൻ പിള്ള, സെക്രട്ടറി ജി. അഖിൽ, ജില്ലാ പ്രസിഡന്റ് മനോജ് കുമാർ ആർ, കെ.എ.ടി.എസ്.എ. സംസ്ഥാന സെക്രട്ടറിയേറ്റു അംഗങ്ങളായ പി എ റെജീബ്, മനോജ് മാത്യു, ബൈജു കെ കെ, സംസ്ഥാന വനിതാ സെക്രട്ടറി നിത്യ സി എസ്, കൗൺസിൽ അംഗം അനീഷ് കെ എസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. കെ.എ.ടി.എസ്.എ. ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജിത് സി സ്വാഗതവും ജില്ലാ ട്രെഷറർ രാജേഷ് കുമാർ ആർ കൃതജ്ഞതയും രേഖപ്പെടുത്തി.