ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിരുദ്ധ നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. സമരം തുടങ്ങിയതിന് ശേഷം ഇത് നാലാം തവണയാണ് സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നത്. സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഉപാധികളെല്ലാം തള്ളിയ കര്‍ഷകര്‍ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
ചര്‍ച്ചക്ക് മുന്നോടിയായി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഇന്ന് നിര്‍ണായക ചര്‍ച്ച നടത്തും. അതിനിടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മധ്യപ്രദേശില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും കര്‍ഷകര്‍ സിംഘുവിലേക്ക് തിരിച്ചിട്ടുണ്ട്. എട്ട് മുതല്‍ ട്രക്കുകളും സമരത്തില്‍ അണിചേരുന്നതോടെ ഉത്തരേന്ത്യയിലെ ചരക്ക് നീക്കവും നിലക്കും.