ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ചര്‍ച്ചയുടെ പാത സ്വീകരിക്കണമെന്ന് മന്ത്രി കര്‍ഷകരോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സമരം ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാണ്. സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സമരം അവസാനിപ്പിക്കാനും ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാനും അദ്ദേഹം കര്‍ഷകരോട് ആവശ്യപ്പെട്ടു. വിശദമായ ആലോചനകള്‍ക്കു ശേഷമാണ് കര്‍ഷകരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനും കാലങ്ങളായി അവര്‍ നേരിട്ടു കൊണ്ടിരുന്ന അനീതി അവസാനിപ്പിക്കാനുമാണ് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്നും തോമര്‍ പറഞ്ഞു.