Wednesday, June 26, 2024 9:05 am

കളനാശിനി തളിക്കാന്‍ കാര്‍ഷിക ഡ്രോണുകള്‍ ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്‍റെ നേതൃത്വത്തില്‍ കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കാന്‍ തയാറാക്കിയ കിസാന്‍ ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തി പരിചയവും കരുവാറ്റ കൃഷിഭവന്‍റെ ആഭിമുഖ്യത്തില്‍ തെറ്റിക്കളം പാടശേഖരത്തില്‍ നടത്തിയത്‌ കൗതുക കാഴ്‌ചയായി. ഹരിപ്പാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രുഗ്മിണി രാജു പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കര്‍ഷകരുടെ ജോലി ഭാരം കുറയ്‌ക്കുന്നതിനൊപ്പം കാര്‍ഷിക മേഖലയുടെ ആധുനികവത്‌ക്കരണം കൂടി ലക്ഷ്യമിട്ടാണ്‌ കിസാന്‍ ഡ്രോണുകള്‍ എത്തുന്നത്‌.

വിളയുടെ വളര്‍ച്ചനിരീക്ഷിക്കല്‍, ഭൂമിയൊരുക്കലിനും മറ്റും സഹായിക്കല്‍ എന്നിവയും ഡ്രോണ്‍ ഉപയോഗിച്ച്‌ ചെയ്യാനാകും. തെറ്റിക്കളം പാടശേഖരത്തിലെ അഞ്ച്‌ ഹെക്‌ടറോളം വരുന്ന കൃഷിഭൂമിയില്‍ ബ്രോനോപ്പോള്‍ എന്ന ഇമ്മ്യുണോ മോഡുലേറ്ററും ഡ്രോണ്‍ ഉപയോഗിച്ച്‌ സ്‌പ്രേ ചെയ്‌തു. ഒരേക്കറില്‍ ഒരേ അളവില്‍ കീടനാശിനിയോ വളമോ തളിയ്‌ക്കുന്നതിന്‌ എട്ട്‌ മിനിട്ട്‌ സമയമാണ്‌ ഡ്രോണ്‍ പരമാവധി എടുക്കുക.

റിമോര്‍ട്ട്‌ നിയന്ത്രിതമായാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌. ഭൂമിയില്‍ സെന്‍സര്‍ സ്‌ഥാപിച്ച്‌ സ്വയം പ്രവര്‍ത്തിക്കുന്ന ഡ്രോണുകളും വികസിപ്പിക്കുന്നുണ്ട്‌. സ്‌പ്രേയര്‍ ഉപയോഗിച്ച്‌ മനുഷ്യര്‍ മരുന്നു തളിക്കുന്നതിനേക്കാള്‍ 80 ശതമാനം ഫലവത്തായും ചിലവ്‌ കുറച്ചും ഡ്രോണുകള്‍ക്ക്‌ മരുന്നു സ്‌പ്രേ ചെയ്യാനാകും. കാര്‍ഷിക ഡ്രോണിന്‌ 10 ലീറ്റര്‍ ശേഷിയുണ്ട്‌. ചടങ്ങില്‍ കരുവാറ്റ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി. പൊന്നമ്മ അധ്യക്ഷത വഹിച്ചു.

അമ്പലപ്പുഴ കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ സന്തോഷ്‌ കുമാര്‍, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ കെ. ജയപ്രകാശ്‌ ബാബു, കരുവാറ്റ കൃഷി ഓഫീസര്‍ മഹേശ്വരി, ജനപ്രതിനിധികള്‍, കൃഷിവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സംസ്‌ഥാന കൃഷിവകുപ്പ്‌ നടപ്പിലാക്കുന്ന സ്‌മാം പദ്ധതി പ്രകാരം 10 ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകള്‍ വ്യക്‌തിഗത കര്‍ഷകര്‍ക്ക്‌ നാലുമുതല്‍ അഞ്ചു ലക്ഷം രൂപ വരെ സബ്‌സിഡിയില്‍ ലഭിക്കും. അഗ്രികള്‍ച്ചര്‍ ഇന്‍ഫാസ്‌ട്രക്‌ചര്‍ ഫണ്ടുമായി ചേര്‍ന്ന്‌ മൂന്ന്‌ ശതമാനം പലിശ ഇളവില്‍ ലോണായും ഡ്രോണുകള്‍ ലഭിക്കും. ഡ്രോണ്‍ അസിസ്‌റ്റന്‍സിനും സ്‌മാം രജിസ്‌ട്രേഷനും 9383470694 എന്ന നമ്പരില്‍ വിളിക്കാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി

0
കോട്ടയം: കോട്ടയത്തെ തോൽവിയിൽ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ കേരള...

അമീബിക് മസ്തിഷ്‌ക ജ്വരം : കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

0
കോഴിക്കോട്: പന്ത്രണ്ട് വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്ന സംശയം നിലനില്‍ക്കുന്ന...

വീണ്ടും കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണവുമായി ഉത്തരകൊറിയ

0
സോൾ: ഉത്തര കൊറിയ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടെന്ന ആരോപണവുമായി ദക്ഷിണ...

കനത്ത മഴയും മണ്ണിടിച്ചിലും ; മൂന്നാറിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
ഇടുക്കി: കനത്ത മഴയിൽ മരണവും നാശനഷ്ടങ്ങളും സംഭവിച്ച സാഹചര്യത്തിൽ ഇടുക്കി...