Saturday, May 3, 2025 9:25 pm

വെള്ളരി കൃഷിയിലെ കീടരോഗ സാധ്യതകൾ

For full experience, Download our mobile application:
Get it on Google Play

വെള്ളരി കൃഷിയിൽ ധാരാളം കീട രോഗങ്ങൾ കാണപ്പെടാറുണ്ട്. അതിൽ പ്രധാനപ്പെട്ട രോഗങ്ങളും അതിന്‍റെ പരിഹാരമാർഗ്ഗങ്ങളും ആണ് ചുവടെ നൽകുന്നത്.
പൊടി കുമിൾ രോ​ഗം
തളിര് ഇലകളെയും വളർച്ചയെത്തിയ ഇലകളെയും ഒരുപോലെ ഈ രോഗം ബാധിക്കുന്നു. എളുപ്പത്തിൽ കാണാൻ സാധിക്കുന്ന വെളുത്ത പൊടി പോലുള്ള വളർച്ചയാണ് ഇതിന്‍റെ പ്രത്യേകത. ഇലകളുടെ മുകൾപ്പരപ്പിൽ ആണ് പൊടി പൂപ്പൽ കണ്ടുവരുന്നത്. ആദ്യം പഞ്ഞി പോലെ വെളുത്ത ചെറിയ പുള്ളികൾ ആയി കാണപ്പെടുകയും പിന്നീട് ഇത് ഇല മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു. രോഗം രൂക്ഷമാകുന്ന സമയത്ത് ഇലകൾ പൂർണമായും മഞ്ഞനിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. ഉയർന്ന ആർദ്രത, ഊഷ്മാവ് എന്നിവ ഇടവിട്ട് വരുന്നത് രോഗബാധ വർദ്ധിപ്പിക്കുവാൻ കാരണമാകുന്നു.
ഫ്യൂസേറിയം വാട്ടം
ഇലകളിൽ നിന്ന് ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്നതാണ് രോഗലക്ഷണം. ജലസേചനം നല്ലരീതിയിൽ നടത്തുന്നത് ഈ അവസ്ഥയെ മറികടക്കാൻ മികച്ച വഴി. ഈ രോഗ സാധ്യത ഇല്ലാതാക്കുവാൻ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ കലക്കി തടത്തിൽ ഒഴിക്കുക. അല്ലെങ്കിൽ ട്രൈക്കോഡർമ സമ്പുഷ്ട ചാണകം കടയ്ക്കൽ ചേർത്ത് കൊടുക്കുക.
കായ് ചീയൽ രോഗം
കായകളിലെ മുറിവുകളിലൂടെയാണ് കുമിൾ രോഗമുണ്ടാകുന്നത്. വെളുത്ത പഞ്ഞി പോലെയുള്ള വളർച്ച രോഗംബാധിച്ച കായ്കളിൽ കാണാനാകുന്നു. സാധാരണയായി മണ്ണിൽ തൊട്ടുകിടക്കുന്ന സ്ഥലത്തുനിന്നാണ് രോഗം തുടങ്ങുക. ആദ്യം നനഞ്ഞതുപോലെ പാടുകൾ കാണപ്പെടുകയും പിന്നീട് ചീഞ്ഞു പോകുകയും ചെയ്യുന്നു. രോഗ സാധ്യത ഇല്ലാതാക്കുവാൻ കീടബാധയേറ്റ എല്ലാ കായ്കൾ നീക്കം ചെയ്യുകയാണ് പരമപ്രധാനം. കൂടാതെ ചവറുകൾ/ പുത ഉപയോഗിച്ച് കായ്കൾ മണ്ണിൽ തൊടാതെ സംരക്ഷിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇൻഡോനേഷ്യയില്‍ ഭൂകമ്പം ; 6.2 തീവ്രത രേഖപ്പെടുത്തി

0
ഇൻഡോനേഷ്യ: ഇൻഡോനേഷ്യയില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. സുലവേസി...

കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് പരിശീലനത്തിന് 18 മുതല്‍ 45 വരെ...

0
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്...

ഡയറി പ്രമോട്ടര്‍, വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ (ഡബ്ലുസിസി വര്‍ക്കര്‍) എന്നിവര്‍ക്കായി മെയ് 19,...

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി, എംഎസ്ഡിപി പദ്ധതിയുമായി ബന്ധപ്പെട്ട് ഡയറി...

പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0
പത്തനംതിട്ട : പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ജില്ലാ മെഡിക്കല്‍...