പത്തനംതിട്ട : ഡിജിറ്റല്‍ മേഖലയിലെ പുത്തന്‍ താരമായ ഡ്രോണുകളുടെ സാധ്യത പരിചയപ്പെടുത്തി എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കൃഷി വകുപ്പ് സ്റ്റാള്‍. ചെലവ് കുറഞ്ഞ രീതിയില്‍ കര്‍ഷകര്‍ക്ക് വളപ്രയോഗം സാധ്യമാക്കുന്ന ഡിജിറ്റല്‍ കൃഷിരീതിയാണ് പ്രദര്‍ശിപ്പിക്കുന്നത്. നെല്‍ചെടി കൊണ്ട് സുന്ദരമായ പാടം അതിനു നടുവില്‍ ഡ്രോണും. കാണികളെ ആകര്‍ഷിക്കുന്ന തരത്തില്‍ തല്‍സമയ വിശദീകരണമാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. നിമിഷനേരം കൊണ്ട് ഒരേക്കര്‍ പാടത്ത് വളപ്രയോഗം നടത്താന്‍ ഡ്രോണിനാകും. കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാകുന്ന തരത്തില്‍ വിളകളുടെ വളര്‍ച്ചയും ഉല്‍പാദനവും നിരീക്ഷിക്കുന്നതിനും സഹായകമാണ്. വിളകളിലെ കീടനിയന്ത്രണം സംബന്ധിച്ച് സമഗ്ര വിവരം ലഭ്യമാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടറുടെ സേവനവുമാണ് മറ്റൊരാകര്‍ഷണം. കേരള ഗ്രോ, മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, കാര്‍ഷിക സേവനം ഒരു കുടക്കീഴില്‍ ലഭിക്കുന്ന കതിര്‍ ആപ്പ് രജിസ്‌ട്രേഷന്റെ ഹെല്‍പ് ഡെസ്‌ക്കും തുടങ്ങിയവയുണ്ട്. ഒപ്പം അന്താരാഷ്ട്ര നിലവാരത്തില്‍ ആഗോള സംവിധാനത്തില്‍ കാര്‍ഷിക വിപ്ലവമാകാന്‍ തലസ്ഥാനത്ത് ഉയരുന്ന കാബ്കോയുടെ മോഡല്‍ മിനിയേച്ചറും ഒരുക്കിയിട്ടുണ്ട്.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
ഡിജിറ്റലായി കൃഷിയിടം ; പുത്തന്‍ താരമായി ഡ്രോണ്‍
RECENT NEWS
Advertisment