കോഴിക്കോട്: ഫാസിസ്റ്റ് പ്രതിരോധം ലക്ഷ്യമിട്ട് കോഴിക്കോട് കേന്ദ്രമായി സെക്കുലർ ഇന്ത്യ ഫോറം എന്ന പേരിൽ കലാകാരന്മാരുടെ കൂട്ടായ്മ രൂപീകരിച്ചു. ഐ.എൻ.എൽ വഹാബ് വിഭാഗം പ്രഖ്യാപിച്ച സെക്കുലർ ഇന്ത്യ കാംപയിനിന്‍റെ ഭാഗമായാണ് പുതിയ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. കൂട്ടായ്മയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും സംഘടനാ ബന്ധമുണ്ടാവില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട് മെട്രോ റെസിഡൻസിയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൊയ്തു താഴത്ത് ആണ് ചെയർമാൻ. വെമ്പായം നസീർ കൺവീനറും ഇന്ദിര നമ്പ്യാർ കെ ട്രഷററുമാണ്. അഡ്വ. പി.ടി.എ റഹീം എം.എൽ.എ, പ്രൊഫ. എ.പി അബ്ദുൽ വഹാബ്, അഡ്വ. മനോജ് സി. നായർ, ബഷീർ അഹ്മദ് മേമുണ്ട എന്നിവരാണ് രക്ഷാധികാരികൾ. അടുത്ത മാസം ‘വിഭജനം വേണ്ട, ഇന്ത്യ മതി’ എന്ന പ്രമേയത്തിൽ ഫോറം കലാവിരുന്നുകൾ സംഘടിപ്പിക്കും.