ഫോൺ കുത്തിയിട്ടാൽ ഫുൾ ചാർജാകാൻ എത്ര സമയമെടുക്കും. ഒരുപാട് സമയമെടുക്കുമല്ലേ. സാധാരണ എടുക്കുന്നതിനെക്കാൾ വേഗത്തിൽ ഉപയോക്താക്കളുടെ ഉപകരണങ്ങളെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന ചാർജറുമായി റെഡ്മീ. അഞ്ച് മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാനാകുമെന്ന് പറയപ്പെടുന്ന 300W ഇമ്മോർട്ടൽ സെക്കൻഡ് ചാർജർ എന്ന പുതിയ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ റെഡ്മീയാണ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്.
ഈ സാങ്കേതികവിദ്യയുടെ സാങ്കേതിക വശങ്ങളെ പറ്റി കമ്പനി ഇതുവരെ പറഞ്ഞിട്ടില്ല. ഉൽപ്പന്നങ്ങളും ബ്രാൻഡുകളും പല തരത്തിലുള്ള ഫാസ്റ്റ് ചാർജിങ്ങാണ് ഉപയോഗിക്കുന്നത്. റെഡ്മിയുടെ സാങ്കേതിക വിദ്യ സംബന്ധിച്ച് ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റ് വെയ്‌ബോയില്‍ വന്ന പോസ്റ്റ് അനുസരിച്ച് പുതിയ ചാർജിംഗ് സാങ്കേതികവിദ്യയ്ക്ക് “300W ഇമ്മോർട്ടൽ സെക്കൻഡ് ചാർജർ” എന്നാണ് പേരിട്ടിരിക്കുന്നത്.
ഇതിനെയൊരു ബദൽ ചാർജിംഗ് സാങ്കേതികവിദ്യയായണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ചാർജിംഗ് സാങ്കേതികവിദ്യയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിടുമെന്നാണ് വിലയിരുത്തൽ. 4,100mAh ബാറ്ററി 43 സെക്കൻഡിനുള്ളിൽ 10 ശതമാനവും രണ്ട് മിനിറ്റും 13 സെക്കൻഡും കൊണ്ട് 50 ശതമാനവും അഞ്ച് മിനിറ്റിനുള്ളിൽ 100 ശതമാനവും ചാർജ് ചെയ്യാൻ കഴിയുമെന്നാണ് പുതിയ സാങ്കേതികവിദ്യ അവകാശപ്പെടുന്നത്.
ചൈനയിൽ മാത്രം ലഭ്യമായ റെഡ്മി നോട്ട് 12 ഡിസ്കവറി എഡിഷൻ കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വേഗതയേറിയ ചാർജ്ജിംഗ് സ്മാർട്ട്‌ഫോണാണ്. 210W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഏകദേശം 10 മിനിറ്റിനുള്ളിൽ ഉപകരണം പൂർണ്ണമായും ചാർജ് ചെയ്യപ്പെടുമെന്നാണ് അവകാശവാദം. 240W ചാർജിംഗുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായി റിയൽമി ജിടി നിയോ 5 നെ ഈ വർഷം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. 10 മിനിറ്റിനുള്ളിൽ 4,600mAh ബാറ്ററി പിന്തുണയുള്ള ഫോൺ പൂർണ്ണമായും ചാർജ് ചെയ്യപ്പെടുന്നു. ഒരു USB-C പോർട്ടിന് സപ്പോർട്ടിന് കഴിയുന്ന ഏറ്റവും വേഗതയേറിയ ചാർജിംഗ് വേഗതയാണിതെന്ന് പറയപ്പെടുന്നു.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]