ചെന്നൈ : തിരുവള്ളൂരിന് സമീപം വേപ്പംപെട്ടിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പിതാവും രണ്ട് പെൺമക്കളും മരിച്ചു. ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പെരുമാൾപെട്ട് സ്വദേശി മനോഹരൻ(51), മക്കളായ ധരണി(18), ദേവദർശിനി(17) എന്നിവരാണ് മരിച്ചത്. ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ പോകുന്നതിനായി പാളം മുറിച്ചുകടക്കുമ്പോൾ എക്സ്പ്രസ് ട്രെയിൻ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചും പാതിയിൽ നിർത്തിവച്ചിരിക്കുന്ന മേൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടും പ്രദേശവാസികളുടെ നേതൃത്വത്തിൽ ചെന്നൈ-തിരുപ്പതി ഹൈറോഡിൽ (സിടിഎച്ച് റോഡ്) ഉപരോധ സമരം നടത്തി.
പോലീസും ജില്ലാ ഭരണാധികാരികളും നടത്തിയ ചർച്ചയിൽ പാളത്തിന് കുറുകെ കടക്കുന്നതിന് ബദൽ മാർഗങ്ങൾ ഏർപ്പെടുത്താമെന്ന ഉറപ്പുനൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധ സമരത്തെ തുടർന്ന് സിടിഎച്ച് റോഡിൽ 2 മണിക്കൂറോളം ഗതാഗതം മുടങ്ങി. പെരുമാൾപെട്ട് ഭാഗത്ത് നിന്ന് വരുന്നവർ വേപ്പംപെട്ട് റെയിൽവേ സ്റ്റേഷനോട് ചേർന്ന് പാളത്തിന് കുറുകെ കടന്നാണ് സിടിഎച്ച് റോഡിലേക്ക് എത്തുന്നത്. ഇരുഭാഗത്തുമുള്ള ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മേൽപാലം നിർമിക്കാൻ ആരംഭിച്ചെങ്കിലും നിയമപ്രശ്നങ്ങളെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. സമീപത്തു തന്നെ രണ്ടാമതൊരു മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചതും പാതിവഴിയിൽ മുടങ്ങി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033