മധുര: രണ്ടാമത്തെ പ്രസവത്തിലും പെണ്‍കുട്ടി ജനിച്ചതിനെ തുടര്‍ന്ന് അച്ഛനും അമ്മയും കൂടി ചെടിയുടെ കറ നല്കി കുട്ടിയെ കൊലപ്പെടുത്തി. വൈര മുരുകന് -സൗമ്യ ദമ്പതികളാണ് 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ മധുരയില്‍ പുല്ലനേരി ഗ്രാമത്തിലാണ് സംഭവം.
രണ്ടാമതും പെണ്‍കുട്ടി ജനിച്ചതോടെ എരുക്കുമരത്തിന്റെ ഇല പറിക്കുമ്പോള്‍ ലഭിക്കുന്ന കറ നല്‍കിയാണ് കൊലപ്പെടുത്തിയത്. കുട്ടി മരിച്ച ശേഷം മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും അപ്പൂപ്പനെയും പോലീസ് അറസ്റ്റ് ചെയ്തു.