കൊല്ലം: കൊല്ലത്ത് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയ 11കാരനെ പൊള്ളലേല്‍പ്പിച്ച് അച്ഛന്‍. കൊല്ലം പത്തനാപുരത്ത് കളിക്കാന്‍ പോയതിന് മകനെ പൊള്ളലേല്‍പ്പിച്ച അച്ഛന്‍ അറസ്റ്റില്‍. കൂട്ടുകാരോടൊത്ത് കളിക്കാന്‍ പോയതില്‍ പ്രകോപിതനായ അച്ഛന്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത മകനെ പൊള്ളിക്കുകയായിരുന്നു. പത്തനാപുരം കാരന്മൂട് സ്വദേശി വിന്‍സുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ഇടത് തുടയിലും കാല്‍മുട്ടിന് താഴെയും സാരമായി പൊള്ളേറ്റു. പതിനൊന്നുകാരനായ മകനും അമ്മയും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കുട്ടിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാക്കി.
പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സതേടിയശേഷമാണ് ഇരുവരും പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഇടത് തുടയിലും കാല്‍മുട്ടിനു താഴെയുമായി പലയിടത്തും സാരമായി പൊള്ളലേറ്റു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിന്‍സുകുമാറിനെ പോലീസ് പിടികൂടുകയായിരുന്നു. വിലക്കിയിട്ടും കുട്ടി വീണ്ടും കളിക്കാന്‍ പോയതാണ് പ്രകോപനകാരണം. മകന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഗ്യാസ് അടുപ്പില്‍വെച്ചു പഴുപ്പിച്ച വീതിയുള്ള ഇരുമ്പുകമ്പികൊണ്ട് പൊള്ളലേല്‍പ്പിക്കുകയായിരുന്നു.