തിരുവല്ല : റവ.ഫാദർ സി.ബി വില്യംസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയായി നിയമിതനായി. നിലവിൽ നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വികാരിയാണ്. സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സഭയുടെ കേരള ഭദ്രാസന സെക്രട്ടറി എന്ന നിലയിലും സഭയുടെ വിവിധ സ്ഥാപനങ്ങളിലും ചുമതല വഹിച്ചിട്ടുണ്ട്. ജെസി വില്യംസ് ആണ് സഹധർമ്മിണി. ശേബ, ഫീബ എന്നിവരാണ് മക്കൾ.
റവ.ഫാദർ സി.ബി വില്യംസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയായി നിയമിതനായി
RECENT NEWS
Advertisment