Monday, May 5, 2025 7:24 am

മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗിരിദ് ജില്ലയില്‍ മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. അഫ്രീന്‍ പര്‍വീന്‍ (12), സൈബ നാസ് (8), സഫാല്‍ അന്‍സാരി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. 36 കാരനായ സനൗള്‍ അന്‍സാരിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നോമ്പിന് മുന്നോടിയായുള്ള അത്താഴം കഴിക്കേണ്ട സമയത്ത് സനൗളിന്റെ വീട്ടില്‍ ആളനക്കമില്ലാത്തത് ശ്രദ്ധിച്ച അയല്‍വാസികളാണ് വിവരം ആദ്യം അറിഞ്ഞത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നു ഖോഖര പോലീസ് സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.

സനൗള്‍ ഒരു കല്‍പ്പണിക്കാരനായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവസമയത്ത് സനൗളിന്റെ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുന്‍പ് അവര്‍ ജംദ ഗ്രാമത്തിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. ‘എല്ലാവിവരങ്ങളും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ സനൗളിന്റെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും’, പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കവർന്ന ജീവനക്കാരനെതിരെ കേസ്

0
കണ്ണൂര്‍: കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ...

ആശാവർക്കേഴ്സിന്റെ രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം

0
തിരുവനന്തപുരം : കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന...

ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ

0
കണ്ണൂർ : പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി...

ഹൃദയാഘാതം ; തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

0
മനാമ : തൃശൂർ കുന്നംകുളം ചിറ്റന്നൂർ സ്വദേശി വിജയൻ (65) ഹൃദയാഘാതം...