കോന്നി: സാമൂഹിക തിന്മകൾ വെടിഞ്ഞ് നന്മ തെളിയുന്ന ലോകത്തിനായ് അധ്യാപകരും വിദ്യാർത്ഥികളും പൊതുസമൂഹവും യോജിച്ച് പ്രവർത്തിക്കണമെന്ന് റവ. ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ അഭിപ്രായപ്പെട്ടു. കോന്നി റിപ്പബ്ലിക്കേഷൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള ഗുരുവന്ദനവും പൂർവ്വവിദ്യാർത്ഥി സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്തോഷവും സന്താപവും കൂടിച്ചേർന്ന കുടുംബജീവിതത്തിൽ മനുഷ്യൻ പിന്തുടരേണ്ട മൂല്യങ്ങളും സ്വായത്തമാക്കേണ്ട മനോഭാവങ്ങളും ഒരുമിക്കുമ്പോഴാണ് ലോകത്ത് ശാശ്വതമായ സമാധാനവും സന്തോഷവും രൂപപ്പെടുന്നത്. തന്നെ പ്രഭാഷണ കലയിലേക്ക് നയിച്ച ഗുരുവരന്മാരെ സ്മരിച്ചുകൊണ്ടും വിദ്യാഭ്യാസ കാലയളവിലെ സുഖ ദു:ഖ സമ്മിശ്രമായ അനുഭവങ്ങളെ പങ്കുവെച്ചുകൊണ്ടും അദ്ദേഹം നടത്തിയ പ്രസംഗം കേൾവിക്കാരുടെ മനസ്സിനെ സ്വാധീനിച്ചു. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം സമൂഹനന്മയാണെന്ന മഹത് സന്ദേശത്തിലൂടെയാണ് ഫാ.ജോസഫ് പുത്തൻപുരക്കൽ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
2022-23 അധ്യയന വർഷം സർവ്വീസിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ സുജാത ഡി, ജയശ്രീ എസ്., ദീപ്തി ഡി.വി., വിനോദ് കുമാർ ആർ. എന്നിവരെ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ ആദരിച്ചു. കോന്നിയുർ രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ വെരി റവ. യാക്കൂബ് റമ്പാൻ കോർ എപ്പിസ്കോപ്പ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ പി. എച്ച്, വെരി.റവ.കെ.ടി.മാത്യൂസ് റമ്പാൻ, ഡി. അനിൽ കുമാർ, പി.എ.ചന്ദ്രപ്പൻപിള്ള, രാജേന്ദ്രനാഥ് കമലകത്ത്, കെ.ആർ.കെ.പ്രദീപ്, ജയപ്രകാശ് തട്ടാരേത്ത്, വി.ബി.ശ്രീനിവാസൻ, കോന്നിയൂർ ശ്രീകുമാർ, ഹരിത ബാബു, എബ്രഹാം വർഗീസ് തെക്കിനേത്ത്, ദിപുൽ മാത്യു, ബിജു അലക്സ്, മോഹനൻ കാലായിൽ, രഘുനാഥ് മാമ്മൂട്, മിസ്രിയ നൗഷാദ്, ആർ.ശ്രീകുമാർ, മാത്യൂസൺ പി.തോമസ് എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033