കണ്ണൂര്‍ : ഇരിക്കൂറില്‍ കെ.സി ജോസഫിനെ മാറ്റി സജീവ് ജോസഫിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍. പൂച്ചയ്ക്കാര് മണികെട്ടും എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയും സജീവ് ജോസഫ് സ്ഥാനാര്‍ഥിയാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എട്ടാമതും കെ.സി ജോസഫ് സ്ഥാനാര്‍ഥിയായപ്പോഴാണ് ‘ഹു വില്‍ ബെല്‍ ദ ക്യാറ്റ്’ എന്ന പേരില്‍ ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് നിലവില്‍ വന്നത്. ഇതോടെ ഇരിക്കൂറിലെ വികസന പ്രശ്‌നങ്ങളും ഇതിനോട് ജനപ്രതിനിധികളുടെ അവഗണനയും ഗ്രൂപ്പില്‍ ചര്‍ച്ചയാകാന്‍ തുടങ്ങി.
റോഡ്, പാലം, ആശുപത്രി, ഫയര്‍ സ്റ്റേഷന്‍ വാഹനങ്ങള്‍ തുടങ്ങി എംഎല്‍എയെ കാണാനില്ലെന്ന പോസ്റ്റ് വരെ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തില്‍ നിന്നു തന്നെയുള്ളയാള്‍ ജനപ്രതിനിധിയാകണമെന്നാണ് ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ആവശ്യം. കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ പാര്‍ട്ടിഭേദമന്യേ എല്ലാവരും കൂട്ടായ്മയുടെ ഭാഗമാണെന്നും അഡ്മിന്‍മാര്‍ പറയുന്നു. പൂച്ചയ്ക്കാര് മണികെട്ടും എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ. എന്നാല്‍ വികസനത്തിന്റെ പേരു പറഞ്ഞ് തന്നെയും മുന്നണിയെയും അപമാനിക്കാനുള്ള ശ്രമമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടന്നതെന്ന് കെ.സി ജോസഫ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.