Thursday, July 3, 2025 5:13 pm

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : റൂട്ട് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മെയ് ഒന്നിന് നടക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാരത്തണ്‍ റൂട്ട്, മെഡല്‍, ടീ ഷര്‍ട്ട് എന്നിവ അനാവരണം ചെയ്തു. 42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങളിലാണ് മാരത്തണ്‍ നടക്കുക. മാരത്തണ്‍ പുലര്‍ച്ചെ 4 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഫ്ളാഗ് ഓഫ് ചെയ്യും. എം ജി റോഡ് വഴി തേവര ജംഗ്ഷന്‍, ഓള്‍ഡ് തേവര റോഡ്, ചര്‍ച്ച് ലാന്‍ഡിംഗ് റോഡ്, ഫോര്‍ഷോര്‍ റോഡ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം ജംഗ്ഷനില്‍ നിന്നും ചാത്യാത് വാക്ക് വേ വഴി തിരിഞ്ഞ് ഗോശ്രീ പാലം കയറി കണ്ടയിനര്‍ റോഡ് വഴി ചേരാനല്ലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കണ്ടയിനര്‍ റോഡ് വഴി മറൈന്‍ ഡ്രൈവ്, ഫോര്‍ഷേര്‍ റോഡ്, ഹോസ്പിറ്റല്‍ റോഡ് വഴി മഹാരാജാസ് ഗ്രൗണ്ടില്‍ സമാപിക്കും. മാരത്തണ്‍ റൂട്ടിന് വേള്‍ഡ് അത്‌ലെറ്റിക്‌സിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. ഹാഫ് മാരത്തണ്‍ രാവിലെ 5 മണിക്കും, 10 കി മീ മാരത്തണ്‍ 6 മണിക്കും, 3 കിമീ ഗ്രീന്‍ റണ്‍ 7 മണിക്കും ആരംഭിക്കും.

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ മെഡലുകളും, ടീ ഷര്‍ട്ടും ചടങ്ങില്‍ പ്രകാശനം ചെയ്തു. നെറ്റിപ്പട്ടം മാതൃകയിലാണ് ഫിനിഷേഴ്‌സ് മെഡല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. നിശ്ചയദാര്‍ഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമെന്നോണം കേരളത്തിന്റെ മൂല്യങ്ങളുമായി ഇഴചേര്‍ന്ന ആശയങ്ങളുടെ പ്രതിഫലനമാണ് മെഡല്‍. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള മികച്ച അത്ലറ്റുകളുടെ സാന്നിധ്യം കൊണ്ട് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ദേശീയ ഇവന്റായി മാറുമെന്ന് റേസ് ഡയറക്ടര്‍ ശബരി നായര്‍ പറഞ്ഞു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ജനപങ്കാളിത്തം കൊണ്ട് തന്നെ ശ്രദ്ധ നേടുമെന്ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും എറണാകുളം റീജിയണല്‍ ഹെഡുമായ മോഹനദാസ് ടി.എസ് പറഞ്ഞു. സിഎഫ്ഒ ഉള്‍പ്പെടെ ഫെഡറല്‍ ബാങ്കിലെ 500-ഓളം ജീവനക്കാര്‍ മാരത്തണില്‍ ഓടുമെന്നും അദ്ദേഹം അറിയിച്ചു.

മാരത്തണ്‍ സുരക്ഷിതമായി നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. ഹോള്‍ഡിംഗ് ഏരിയയില്‍ ബേസ് മെഡിക്കല്‍ ക്യാമ്പും മാരത്തണ്‍ റൂട്ടില്‍ ആറ് മെഡിക്കല്‍ സ്റ്റേഷനുകളും സജ്ജീകരിക്കുമെന്ന് ഔദ്യോഗിക മെഡിക്കല്‍ ഡയറക്ടറും ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ് പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി മൂന്ന് ആംബുലന്‍സുകളുടെ സേവനവും ഒരുക്കും. എല്ലാ വോളന്റിയര്‍മാര്‍ക്കും അടിയന്തര പരിചരണങ്ങളിലും സിപിആര്‍ പോലുള്ള പ്രക്രിയകളിലും പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഡോ. ജോണ്‍സണ്‍ അറിയിച്ചു.

ഗ്രീന്‍ ബയോ പ്രൊഡക്ട്സിനെ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഗ്രീന്‍ പാര്‍ട്ണറായി പ്രഖ്യാപിച്ചു. മാരത്തണ്‍ ബാക്കി വെക്കുന്ന എല്ലാ മാലിന്യങ്ങളും ഗ്രീന്‍ ബയോ പ്രൊഡക്ട്‌സിന്റെ സര്‍ക്കാര്‍ അംഗീകൃത സിപിസിബി സര്‍ട്ടിഫൈഡ് കംപോസ്റ്റബിള്‍ ഗാര്‍ബേജ് ബാഗില്‍ ആയിരിക്കും ശേഖരിക്കുക. കൂടാതെ പ്ലാസ്റ്റിക് ഇതര കംപോസ്റ്റബിള്‍ ഉത്പന്നങ്ങള്‍ പരിചയപെടുത്തുന്നതിനായി മാരത്തണില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഗ്രീന്‍ ബയോ പ്രോഡക്ട്‌സിന്റെ 180 ദിവസം കൊണ്ട് ജൈവ സംസ്‌കരണം സാധ്യമാക്കുന്ന കംപോസ്റ്റബിള്‍ ഗാര്‍ബേജ് ബാഗുകള്‍ സൗജന്യമായി നല്‍കുമെന്ന് ഗ്രീന്‍ ബയോ പ്രൊഡക്ട്സിന്റെ ഡോ. സിനി പ്രദീപ് അറിയിച്ചു. മാരത്തണിന്റെ സ്‌പോര്‍ട്ടി ഫാഷന്‍ പങ്കാളിയായ ഡിബോംഗോ ബ്രാന്‍ഡ് ഉടമയായ വികെസി ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് എജിഎം ബ്ലെസ്സന്‍ ജോസഫ്, ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ അനീഷ് കെ. പോള്‍, ബൈജു പോള്‍, സ്‌പോര്‍ട്‌സ്‌പ്രോ ഡയറക്ടര്‍ എം.ആര്‍.കെ. ജയറാം, ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ പ്രൊജക്ട് ഹെഡ് വിപിന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ റൂട്ട് അനാവരണം ചെയ്തപ്പോള്‍. (ഇടത്ത് നിന്ന്) മാധവമേനോന്‍, വികെസി ഗ്രൂപ്പ് മാര്‍ക്കറ്റിങ് എജിഎം ബ്ലെസ്സന്‍ ജോസഫ്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് മോഹനദാസ് ടി.എസ്, മാരത്തണിന്റെ ഔദ്യോഗിക മെഡിക്കല്‍ ഡയറക്ടറും ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ്, മാരത്തണ്‍ പ്രൊജക്ട് ഹെഡ് വിപിന്‍ നമ്പ്യാര്‍, ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ ശബരി നായര്‍, അനീഷ് കെ. പോള്‍, എം.ആര്‍.കെ. ജയറാം, ബൈജു പോള്‍ (വലത്തെയറ്റം), കെ. വേണുഗോപാല്‍ എന്നിവര്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്

0
ഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്. ഡാബര്‍...

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...