പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ പത്തനംതിട്ട, തിരുവല്ല റീജിയണ്‍ കമ്മിറ്റി പിരിച്ചെടുത്ത 1,40,000 രൂപ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് കൈമാറി. ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ദേശീയ കമ്മിറ്റി അംഗം ജോണ്‍ മത്തായിയില്‍ നിന്ന് കളക്ടര്‍ ചെക്ക് ഏറ്റുവാങ്ങി.
പി പി ഇ കിറ്റ്, ട്രിപ്പിള്‍ ലെയര്‍ മസ്‌ക് എന്നിവ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപയും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കീമോതെറാപ്പി ചെയ്യുന്ന രോഗികള്‍ക്ക് മരുന്നിനായി 40,000 രൂപയുമാണ് നല്‍കിയത്. ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ദേശീയ കമ്മിറ്റി അംഗം ജെഫി ജിമ്മി, പത്തനംതിട്ട റീജിയണ്‍ സെക്രട്ടറി നവീന്‍ തോട്ടാന്‍, തിരുവല്ല റീജിയണ്‍ സെക്രട്ടറി എം. അഭിജിത്ത്, എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍ എന്നിവര്‍ പങ്കെടുത്തു.
ഫെഡറല്‍ ബാങ്ക് എംപ്ലോയിസ് യൂണിയന്‍ 1.40 ലക്ഷം രൂപ സംഭാവന നല്‍കി
RECENT NEWS
Advertisment