Tuesday, May 6, 2025 8:28 pm

വിശക്കുന്നവന് ആഹാരം നൽകുന്നത് സംസ്കാരത്തിന്റെ ഭാഗമാണ് : മുല്ലക്കര രത്നാകരൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : വിശക്കുന്നവന് ആഹാരം നൽകുന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം ആർ ചന്ദ്രശേഖരപിള്ള മൂന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രവർത്തിച്ച ആളായിരുന്നു എം ആർ ചന്ദ്രശേഖരപിള്ള. പൊതു പ്രവർത്തനം എല്ലാ കാലത്തും പ്രയാസമേറിയ കാര്യമായിരുന്നു. അത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആൾ ആയിരുന്നു എം ആർ. എന്നാൽ ഇന്ന് പൊതു പ്രവർത്തനത്തിന്റെ സ്വഭാവം മാറി. മുതലാളിത്വ കാലഘട്ടമാണ് ഇന്നുള്ളത്.

പഴയകാല പൊതു പ്രവർത്തനവും ഇന്നത്തെ പൊതു പ്രവർത്തനവും തമ്മിൽ ഒരുപാട് അന്തരമുണ്ട്. പ്രകൃതിയിൽ ഉണ്ടാകുന്നത് ഈ ലോകത്തെ സകല ജീവജാലങ്ങൾക്കും ഉള്ളതാണ്. മനുഷ്യൻ കൃഷി ചെയ്യണമെങ്കിൽ പ്രകൃതി വിചാരിക്കണം. ഇന്ത്യയിൽ ആഹാരം വിൽക്കരുത് എന്ന് പറഞ്ഞിരുന്ന നാടാണ്. അറിവും ആഹാരവും ഒരിക്കലും വിൽക്കരുത്. നാം ഉണ്ടാകുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് വിശക്കുന്നവന് നൽകുന്നത് ആയിരുന്നു നമ്മുടെ സംസ്കാരം. എന്നാൽ ഏറ്റവും കൂടുതൽ ആഹാരം വിറ്റ് പണമുണ്ടാകുന്ന രാജ്യമായി ഇന്ത്യ മാറി. മഹാത്മ ഗാന്ധിയുടെ ആശയങ്ങൾ ലോകത്ത് നടപ്പാക്കിയത് കോൺഗ്രസ് അല്ല കമ്മ്യൂണിസ്റ്റുക്കാരാണ്. കൂട്ടായ്മകളെ തകർത്തുകൊണ്ടാണ് മുതലാളിത്വം രാജ്യത്ത് വളരുന്നത്. ഒന്നിപ്പിന്റെ ഒരു ഘടകം വന്നാൽ ചൂഷണം നിലനിൽക്കാൻ പ്രയാസമാണ്. ലോകത്ത് അമ്മയെ കരയിപ്പിക്കുന്നവർ രാക്ഷസൻമാരും രാക്ഷസികളുമാണ്. അത്തരം ആളുകൾ ലോകത്ത് വർധിച്ചുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘാടക സമിതി പ്രസിഡന്റ് പി ആർ രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ ലോക്കൽ കമ്മറ്റി അംഗം റെജി ജോർജ്ജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാത്ഥികളെയും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപുകുമാർ, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ സുമതി നരേന്ദ്രൻ, ബീന മുഹമ്മദ്‌ റാഫി, വിജയ വിൽസൺ, സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി പി ആർ മോഹനൻ, ലോക്കൽ കമ്മറ്റി അംഗം സി വി രാജൻ, ഗ്രാമ പഞ്ചായത്ത് അംഗം എ ആർ സ്വഭു, സംഘാടക സമിതി സെക്രട്ടറി കെ സന്തോഷ്‌, സംഘാടക സമിതി ജോയിന്റ് സെക്രട്ടറി സി കെ ലാൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

0
കൊച്ചി: കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക്...

യുവസംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

0
തിരുവനന്തപുരം: യുവസംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്....

മാതാപിതാക്കളുടെ സംരക്ഷണവും ലാളനയും കുട്ടികൾക്ക് ലഭിക്കുന്നില്ലായെങ്കിൽ മറ്റു സന്തോഷങ്ങൾ തേടി കുട്ടികൾ പോകും ;...

0
റാന്നി: മാതാപിതാക്കളുടെ സംരക്ഷണവും ലാളനയും കുട്ടികൾക്ക് ലഭിക്കുന്നില്ലായെങ്കിൽ മറ്റു സന്തോഷങ്ങൾ തേടി...

എറണാകുളം അങ്കമാലി അതിരൂപതാ കുർബാന തർക്കത്തിൽ മാർ ജോസഫ് പാംപ്ലാനിക്കെതിരെ പ്രതിഷേധം

0
എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതാ കുർബാന തർക്കത്തെ തുടർന്ന് മാർ ജോസഫ്...