Sunday, April 20, 2025 7:18 am

പ്രായം കുറവ് തോന്നണോ ? എങ്കില്‍ 8 മണിക്കൂര്‍ ഉറങ്ങൂ

For full experience, Download our mobile application:
Get it on Google Play

ലുക്കിനെയും ഫിറ്റ്നസിനെയും  പ്രായാധിക്യം ബാധിക്കാതിരിക്കാന്‍ 30കളുടെ തുടക്കത്തില്‍ തന്നെ പലരും ശ്രദ്ധചെലുത്തി തുടങ്ങുന്നുണ്ട്. വ്യായാമവും ചര്‍മ്മ സംരക്ഷണവുമൊക്കെ പ്രായാധിക്യത്തെ പിന്നിലാക്കാനുള്ള മാര്‍ഗങ്ങളാണ്. എന്നാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ശരിയായ ഉറക്കമാണത്. പ്രായം വേഗം കൂടാനുള്ള പ്രധാന കാരണം ശരിയായ ഉറക്കം ലഭിക്കാത്തതാണെന്നും രാത്രിയില്‍ മതിയായ ഉറക്കമില്ലെങ്കില്‍ എന്തൊക്കെ ചെയ്താലും ഒരുപക്ഷേ പ്രായം കൂടുതല്‍ തോന്നിക്കാന്‍ കാരണമാകാമെന്നും ന്യൂയോര്‍ക്കിലെ ഡോ. നീല്‍ പോള്‍വിന്‍ പറയുന്നു.

വേഗത്തില്‍ പ്രായമാകാന്‍ കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ജനിതക ഘടകങ്ങളും മറ്റൊന്ന് ജീവിതശൈലിയും. ആള്‍ക്കഹോള്‍ ഉപയോഗം, പുകവലി, ഭക്ഷണക്രമം, വ്യായാമം, മാനസിക സമ്മര്‍ദ്ദമൊക്കെ ജീവിതശൈലിയില്‍പ്പെടുന്നു. ഇന്ന് തിരക്കേറിയ ജീവിതത്തിനിടെ പലര്‍ക്കും ശരിയായ ഉറക്കം ലഭിക്കുന്നില്ല. രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതിലൂടെ മനുഷ്യശരീരത്തിലെ കോശങ്ങളുടെ ആരോഗ്യം, പ്രതിരോധ ശേഷി, ഊര്‍ജ നില എന്നിവ മെച്ചപ്പെടുത്തുന്നു. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം, അമിത വണ്ണം, വിഷാദം, മാനസിക സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിവയ്ക്ക് കാരണമാകാം. ശരിയായ ഉറക്കം ലഭിക്കാത്തത് ത്വക്കില്‍ ചുളിവുകള്‍ വീഴാനും അയഞ്ഞ് തൂങ്ങാനും ചര്‍മ്മം വേഗത്തില്‍ വാര്‍ദ്ധക്യാവസ്ഥയിലെത്താനും കാരണമാകുമെന്ന് അദ്ദേഹം പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗുജറാത്തിൽ നാലുവയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്തു

0
രാജ്‌കോട്ട്: ഗുജറാത്തിൽ നാലുവയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച...

ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ കടലിൽ വീണു മരിച്ചു

0
കയ്പമംഗലം : കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ...

സുപ്രീംകോടതിക്കെതിരായ രൂക്ഷപരാമര്‍ശം : എംപി നിഷികാന്ത് ദുബെയെ തള്ളി ബിജെപി

0
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി...

പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു. കെന്‍ററക്കി ഫ്രൈഡ്...