ദുബായ്: ഡസന്‍ കണക്കിന് സ്‌കൂളുകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വിഷബാധ ബാധിച്ചതായി സംശയo. വിഷ ആക്രമണങ്ങളുടെ പേരില്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും മറ്റ് നഗരങ്ങളിലും മാതാപിതാക്കളുടെ പ്രതിഷേധം. ഇതുവരെ കണ്ടെത്താനാകാത്ത അസുഖം മൂലം കഴിഞ്ഞ മാസങ്ങളില്‍ നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് ആശുപത്രിയിലായത്. പെണ്‍കുട്ടികളില്‍ വിഷബാധയേറ്റിരിക്കാമെന്നും ടെഹ്റാന്റെ ശത്രുക്കളാകും സംഭവത്തിന് പിന്നിലെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ കരുതുന്നു.
പെണ്‍കുട്ടികള്‍ക്ക് നേരിയ വിഷാംശം ഏറ്റിട്ടുണ്ടെന്ന് രാജ്യത്തെ ആരോഗ്യമന്ത്രി പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന കടുത്ത ഇസ്ലാമിക ഗ്രൂപ്പുകളാകാം കുട്ടികളെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ചില രാഷ്ട്രീയക്കാര്‍ അഭിപ്രായപ്പെടുന്നു. സംശയാസ്പദമായ സാമ്ബിളുകള്‍ അന്വേഷണസംഘം കണ്ടെത്തിയതായി ഇറാന്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. സംശയാസ്പദമായ സാമ്പിളുകള്‍ കണ്ടെത്തിയിട്ടുണ്ട്. അവ വിദ്യാര്‍ത്ഥികളുടെ രോഗത്തിന്റെ കാരണങ്ങള്‍ തിരിച്ചറിയുന്നതിനായി പരിശോധനയ്ക്ക് വിധേയമാക്കും, ഫലങ്ങള്‍ എത്രയും വേഗം പ്രസിദ്ധീകരിക്കും,’ മന്ത്രി അബ്ദുല്‍റേസ റഹ്‌മാനി ഫാസ്ലി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
വെസ്റ്റ് ഹമിദാന്‍, സഞ്ജാന്‍, വെസ്റ്റ് അസര്‍ബൈജാന്‍, അല്‍ബോര്‍സ് പ്രവിശ്യകളില്‍ വിഷബാധയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ശ്വാസതടസ്സം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനികള്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും പ്രസിഡന്റ് ഇബ്രാഹിം റൈസി ആരോപിച്ചു.