തിരുവല്ല : കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം, നവാഹയജ്ഞം എന്നിവ 26 മുതൽ ഫെബ്രുവരി ഏഴുവരെ നടക്കും. 26-ന് വൈകീട്ട് അഞ്ചിന് ശ്രീവല്ലഭ ക്ഷേത്രത്തിൽനിന്ന് വിഗ്രഹഘോഷയാത്ര. വൈകിട്ട് ഏഴിന് തന്ത്രി രഞ്ചിത്ത് നാരായണൻ ഭട്ടതിരിപ്പാട് ദീപ പ്രതിഷ്ഠ നടത്തും. തുടർന്ന് ആധ്യാത്മിക സദസ്സ് ഉടുപ്പി പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥ അനുഗ്രഹ പ്രഭാഷണം നടത്തും.
മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. 27-ന് നവാഹയജ്ഞം തുടങ്ങും. ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.
വൈകിട്ട് 7.30-ന് ഭജന. 8.30-ന് സന്താനഗോപാലം കഥകളി. 28-ന് വൈകിട്ട് 7.35-ന് മുൻ ഡി.ജി.പി. ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ ആത്മീയ പ്രഭാഷണം, തുടർന്ന് തിരുവാതിര. 29-ന് 2.30-ന് കൊടിമരഘോഷയാത്ര, 3.30-ന് ഉത്സവക്കൊടിയേറ്റ്. രാത്രി 8.30-ന് നൃത്തനൃത്ത്യങ്ങൾ. 30-ന് രാത്രി 7.35-ന് മാതൃസംഗമത്തിൽ സ്വാമിനി ജ്ഞാനാഭനിഷ്ഠാനന്ദഗിരി പ്രഭാഷണം നടത്തും. 31-ന് രാത്രി 8.30-ന് രാമചന്ദ്ര പുലവർ അവതരിപ്പിക്കുന്ന തൊൽപ്പാവക്കൂത്ത്, ഒന്നിന് രാത്രി 7.30-ന് സന്ദീപ് വചസ്പതിയുടെ പ്രഭാഷണം. രണ്ടിന് ഉച്ചയ്ക്ക് ഭക്തിഗാനമേള, വൈകിട്ട് 7.30-ന് ഡോ. എം.എം.ബഷീറിന്റെ പ്രഭാഷണം. നാലിന് 12-ന് ഹരിപ്പാട് രാധേയം ഭജൻസിന്റെ നാമജപലഹരി, 3.30-ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 8.30-ന് ഭക്തിസംഗീതനിശ. അഞ്ചിന് രാത്രി 7.30-ന് സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം, തുടർന്ന് നൃത്തനൃത്ത്യങ്ങൾ. ആറിന് രാവിലെ ഒമ്പതിന് നൂറ്റൊന്നുകലം എഴുന്നള്ളത്ത്, 10-ന് ചാക്യാർകൂത്ത്, രാത്രി എട്ടിന് ഗാനമേള. ഏഴിന് 9.30-ന് ഓട്ടൻതുള്ളൽ, രാത്രി 10-ന് താലപ്പൊലി എഴുന്നള്ളത്ത്.