മല്ലപ്പള്ളി : വായ്പ്പൂര് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് 13ന്കൊടിയേറി 22ന് ആറാട്ടോടെ സമാപിക്കും. ഒന്നാം ദിവസമായ 13ന് വെളുപ്പിന് പൂജകൾ, 9 മുതൽ കുളത്തൂർ മേജർ ദേവീക്ഷേത്രത്തിൽ നിന്ന് കാവടിയാട്ടം, 12ന് കാവടി അഭിഷേകം, വൈകിട്ട് 5.15ന് കൊടിക്കൂറ സമർപ്പണം, 7നും 7.30നും മദ്ധ്യേ തന്ത്രിമുഖ്യൻ ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിലും മേൽശാന്തി വി.കെ ഗോപശർമ്മയുടെ ചുമതലയിലും കൊടിയേറ്റ്. 7.45ന് തിരുവാതിര. 14ന് പതിവ് പൂജകൾ, വൈകിട്ട് 7ന് തിരുവാതിര, 8ന് നൃത്തനൃശ. 15ന് പതിവ് പൂജകൾ, വൈകിട്ട് 8ന് ഉത്സവബലി, ഉത്സവബലി ദർശനം, 7ന് പിന്നൽ തിരുവാതിര, നൃത്തനൃത്ത്യങ്ങൾ, 16ന് പതിവ് പൂജകൾ, വൈകിട്ട് 7ന് ഭക്തിഗാനസുധ, 9.30 മുതൽ അഹസ് ദർശനം, 17ന് രാവിലെ 9ന് പുറപ്പാടെഴുന്നെള്ളത്ത്, (നല്ലൂശേരി കോവിൽ വട്ടം), വൈകിട്ട് 7ന് ചക്കാലക്കുന്ന് ജംഗ്ഷനിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ സ്വീകരണം, 7.30ന് ചെട്ടിമുക്ക് ജംഗ്ഷനിൽ സ്വീകരണം, ഭജന, 9.30ന് ഊരുവലത്ത് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
18ന് പതിവ് പൂജകൾ, 9ന് ഊരുവലത്ത് എഴുന്നെള്ളത്ത് (കുളത്തൂർ പ്രയാർ), 19ന് രാവിലെ 9ന് ഊരുവലത്തെഴുന്നെള്ളത്ത്, (വായ്പ്പൂര് ചെറുതോട്ടുവഴി), 9.30ന് ക്ഷേത്രത്തിൽ തിരിച്ചെഴുന്നെള്ളുന്നു. 20ന് രാവിലെ ഊരുവലത്തെഴുന്നെള്ളത്ത് (ആനിക്കാട്), രാത്രി 9.30ന് ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു. 21ന് 10.30ന് കാഴ്ച ശ്രീബലി, വൈകിട്ട് 4ന് ഊരുവലത്തെഴുന്നെള്ളത്ത്, 6ന് വരവേൽപ്പ്, 9.30ന് നാടൻ പാട്ട്, 12.30ന് പള്ളിവേട്ട. 22ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 5.30ന് കൊടിയിറക്ക്, 6ന് ആറാട്ട് പുറപ്പാട്, 6.30 മുതൽ ആറാട്ട് സദ്യ, 7ന് ഭജന, 7.30ന് ആറാട്ട്, 8ന് ആറാട്ട് എഴുന്നെള്ളത്ത്, 9.30ന് ആറാട്ട് വരവേൽപ്പ്, തുടർന്ന് സേവ, വലിയ കാണിക്ക. അകത്തെഴുന്നെള്ളത്ത്.