ഓമല്ലൂർ : രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. ഭക്തജനസാന്നിധ്യത്തിൽ ശനിയാഴ്ച രാവിലെ 11-ന് കൊടിയിറക്കി. തുടർന്ന് ശ്രീരക്തകണ്ഠ മതപാഠശാല വിദ്യാർഥികളുടെ വേദമന്ത്രജപമുണ്ടായിരുന്നു. ഉച്ചയ്ക്ക് തെങ്ങമം ഗോപാലകൃഷ്ണനും സംഘവും നയിച്ച ഓട്ടൻതുള്ളലിനുശേഷം ആറാട്ടുഘോഷയാത്ര നടന്നു. ഘോഷയാത്രയിൽ തിരുവല്ല ജയരാജൻ ഭഗവാന്റെ തിടമ്പേറ്റി.സന്ധ്യക്ക് ഉത്സവവേദിയിൽ അഡ്വ. പി.എസ്. നരേന്ദ്രനാഥിന്റെ ആത്മീയപ്രഭാഷണത്തിനുശേഷം വേദികാ നായർ ഭരതനാട്യം അവതരിപ്പിച്ചു. രാത്രി 12 മണിയോടെ ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, വലിയകാണിക്ക, തിരുവാഭരണദർശനം, ആകാശദീപക്കാഴ്ച. തുടർന്ന് നടന്ന നൃത്തനാടകത്തോടെ ഈവർഷത്തെ ഉത്സവത്തിന് സമാപ്തിയായി. ഐമാലി കിഴക്ക് കരയുടെ നേതൃത്വത്തിലായിരുന്നു കൊടിയിറക്കുദിന ഉത്സവം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033