പന്തളം : പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് 4ന് കൊടിയേറി 13ന് ആറാട്ടോടെ സമാപിക്കും. ഒന്നാം ദിവസം കൊടിയേറ്റിന് ശേഷം തന്ത്രിമന്ദിരത്തിന്റെ സമർപ്പണവും വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനവും പന്തള ഭൂപതീയം ഭവനസമർപ്പണ പദ്ധതിയിലെ രണ്ടാമത്തെ വീടിനുള്ള നറുക്കെടുപ്പും കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. രണ്ടാം ദിവസം രാവിലെ 11.30ന് ഉത്സവബലി, രാത്രി 7.30ന് 34ാം ഹിന്ദുധർമ്മ സമ്മേളനം കാ.ഭാ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ.പി.വി.വിശ്വനാഥൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. രാത്രി 9.30 മുതൽ നാമജപ ലഹരി, മൂന്നിന് വൈകിട്ട് 7.30 ന് പ്രഭാഷണം , രാത്രി 9.30 നാടകം, നാലിന് രാവിലെ 11.30ന് ഉത്സവബലി, വൈകിട്ട് 7.30ന് പ്രഭാഷണം, രാത്രി 9 മുതൽ നൃത്താവിഷ്‌കാരം, 9.30 മുതൽ നാടൻ പാട്ടുകൾ, അഞ്ചിന് വൈകിട്ട് 7.30ന് പ്രഭാഷണം, രാത്രി 9.30 മുതൽ ഹൊറർ ഡ്രാമ.
ആറിന് വൈകിട്ട് 7.30ന് പ്രഭാഷണം, രാത്രി 9 മുതൽ തിരുവാതിര, രാത്രി 9.30 മുതൽ ഗാനമേള, ഏഴിന് വൈകിട്ട് 3. 30 മുതൽ ഓട്ടൻതുള്ളൽ തുടർന്ന് വേലകളി, ഏഴിന് സേവ, രാത്രി 11 മുതൽ നൃത്തനൃത്യങ്ങൾ, എട്ടിന് ദിവസം 3.30 മുതൽ ഓട്ടൻതുള്ളൽ തുടർന്ന് വേലകളി, 7ന് സേവ, രാത്രി 11മുതൽ കഥകളി, ഒമ്പതിന് രാവിലെ 8ന് ശ്രീബലി എഴുന്നെള്ളത്ത് , 11.30ന് ഉത്സവബലി, വൈകിട്ട് 3.30ന് ഓട്ടൻതുള്ളൽ തുടർന്ന് വേലകളി, വൈകിട്ട് ഏഴിന് സേവ, പൂരക്കാഴ്ച,കുടമാറ്റം, രാത്രി 11ന് പള്ളിവേട്ട. പത്താം ഉത്സവം രാവിലെ 9.30ന്കൊടിയിറക്ക് 10ന് ആറാട്ടിന് എഴുന്നെള്ളിപ്പ് വൈകിട്ട് 4.30 മുതൽ കടയ്ക്കാട് വടക്ക് ആറാട്ട് കടവിൽ ആറാട്ട്, വൈകിട്ട് 6.30ന് ആറാട്ട്, ആറാട്ട് വരവേൽപ്പ് ഘോഷയാത്ര , രാത്രി 7.30 മുതൽ ക്ഷേത്രത്തിൽ നൃത്താവിഷ്‌കാരം, രാത്രി 10 മുതൽ ഭക്തിഗാനാർച്ചന, രാത്രി 11.30ന് ആറാട്ട് ഘോഷയാത്ര.