റാന്നി : വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ഭാഗവത സപ്താഹയജ്ഞത്തിനും തുടക്കമായി. തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ ഭട്ടതിരിപ്പാട് കൊടിയേറ്റ് കർമം നിർവഹിച്ചു. സപ്താഹയജ്ഞവേദിയിൽ മേൽശാന്തി എ.എൻ. നാരായണൻ നമ്പൂതിരി ദീപം തെളിയിച്ചു. ഹരിപ്പാട് അച്യുത ശാസ്ത്രിയാണ് യജ്ഞാചാര്യൻ. ഉത്സവദിവസങ്ങളിൽ രാവിലെ എട്ടിന് കലശപൂജ, ശ്രീഭൂതബലി എന്നിവയും യജ്ഞവേദിയിൽ രാവിലെ ആറിന് വിഷ്ണുസഹസ്രനാമം, 7.30-ന് ഭാഗവത പാരായണം, 12-ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, ഏഴിന് പ്രഭാഷണം, ഭജന എന്നിവ ഉണ്ടായിരിക്കും.
20-ന് പകൽ 12-ന് അവഭൃഥസ്നാനഘോഷയാത്ര, ഒന്നിന് സമൂഹസദ്യ എന്നിവയോടെ സപ്താഹയജ്ഞം സമാപിക്കും. അന്ന് രാത്രി ഏഴിന് വീരനാട്യം, 7.30-ന് നൃത്തനൃത്യങ്ങൾ, 21-ന് രാവിലെ കലശപൂജയ്ക്ക് ശേഷം ഉത്സവബലി, 12.30-ന് ഉത്സവബലി ദർശനം, രാത്രി ഏഴിന് തിരുവാതിര, 7.30-ന് നൃത്തനൃത്യങ്ങൾ, 22-ന് രാവിലെ എട്ടുമുതൽ അൻപൊലി, പറ സമർപ്പണം, വൈകിട്ട് അഞ്ചിന് സേവ, 11-ന് പള്ളിവേട്ട, 23-ന് രാവിലെ എട്ടിന് അൻപൊലി, പറസമർപ്പണം,വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട്, 7.30-ന് ക്ഷേത്രത്തിലേക്ക് എതിരേൽപ്, ഒമ്പതിന് ഗാനമേള എന്നിവ ഉണ്ടായിരിക്കും.