Tuesday, April 22, 2025 12:37 pm

വടശ്ശേരിക്കര പെരുമ്പേക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം മൂന്നുമുതൽ 10 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കര പെരുമ്പേക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം മൂന്നുമുതൽ 10 വരെ നടക്കും. മൂന്നിന് വൈകിട്ട് 6.40-നും 7.15-നും ഇടയ്ക്ക് തന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ഇല്ലം ദേവൻ സനൽ നാരായണൻ നമ്പൂതിരി കൊടിയേറ്റും. അന്ന് വൈകിട്ട് ആറിന് ലളിതാസഹസ്രനാമം, രാത്രി എട്ടിന് കൈകൊട്ടിക്കളി, 8.30-ന് യോഗ പ്രദർശനം എന്നിവ ഉണ്ടായിരിക്കും. ഉത്സവദിവസങ്ങളിൽ രാവിലെ എട്ടിന് ശ്രീഭൂതബലി, നവകാഭിഷേകം, 8.15-ന് ഭാഗവതപാരായണം, 8.30-നും വൈകിട്ട് 5.30-നും കൊടിമരച്ചുവട്ടിൽ നിറപറ വഴിപാട്, രാത്രി 7.30-ന് ശ്രീഭൂതബലി.

അഞ്ചിന് രാവിലെ 8.30-ന് മകര പൊങ്കാല, രാത്രി എട്ടിന് ഭക്തിഗാനസുധ, 8.30-ന് ക്ലാസിക്കൽ ഡാൻസ്. ആറിന് രാത്രി എട്ടിന് കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ. ഏഴിന് രാത്രി എട്ടിന് കൈകൊട്ടിക്കളി, 8.30-ന് നൃത്തസന്ധ്യ. എട്ടിന് രാത്രി എട്ടിന് തിരുവാതിര, നൃത്തനൃത്യങ്ങൾ. ഒമ്പതിന് രാത്രി എട്ടിന് പള്ളിവേട്ട. സമാപനദിവസമായ 10-ന് രാവിലെ 8.30-ന് നാരായണീയപാരായണം, ഒന്നിന് ആറാട്ട് സദ്യ, വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളത്ത്, ഏഴിന് കൊടിയിറക്ക്, രാത്രി ഒമ്പതിന് ഭരതനാട്യം, ക്ലാസിക്കൽ ഡാൻസ്, 9.30-ന് വിൽകലാമേള എന്നിവ ഉണ്ടായിരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള തിരത്ത് കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (22/04/2025)...

ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത് ഹാർവാർഡ് യൂണിവേഴ്സിറ്റി

0
വാഷിം​ഗ്ട്ടൺ : 2.2 ബില്യൺ ഡോളറിലധികം ഗ്രാന്റ് ഫണ്ടിംഗ് ഫെഡറൽ ഗവൺമെന്റ്...

മാർപാപ്പയുടെ സംസ്കാര തീയതി നിശ്ചയിക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ

0
വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര തീയതി നിശ്ചയിക്കാൻ കർദിനാൾമാരുടെ...

കേരളത്തിൽ ചൂട് കൂടുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരളത്തിൽ ചൂട് കുടുന്നതിനാൽ സർക്കാർ വിവിധ ജില്ലകളിൽ യെല്ലോ...