കവിയൂർ : മഹാദേവക്ഷേത്രത്തിൽ ഉത്സവം 26-ന് കൊടിയേറി നാലിന് ആറാട്ടോടെ സമാപിക്കും. ഹനുമദ് ജയന്തി ഉത്സവം ജനുവരി നാലിന് തുടങ്ങി പത്തിന് പുഷ്പരഥ ഘോഷയാത്രയോടെ അവസാനിക്കും. 26-ന് രാവിലെ എട്ടിന് പുരാണ പാരായണം, വൈകീട്ട് ആറിന് കവിയൂർ ത്രിപുരസുന്ദരി ക്ഷേത്ര ഉപദേശക സമിതിയുടെ എണ്ണസമർപ്പണം 6.30-നും ഏഴിനും മധ്യേ പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 27-വൈകിട്ട് മൂന്നിന് കോട്ടൂർ കരയിലേക്ക് ഊരുവലത്ത്, രാത്രി എട്ടിന് കഥകളി, ഒൻപതിന് മുരണിയക്ക് പുറപ്പാട്, 28-ന് വൈകീട്ട് മൂന്നിന് പടിഞ്ഞാറ്റുംചേരി, ആഞ്ഞിലിത്താനം കരകളിലേക്ക് എഴുന്നള്ളത്ത്, ഏഴിന് നാട്യപ്രഭാവം, 28-ന് വൈകിട്ട് മൂന്നിന് തോട്ടഭഗത്തേക്ക് ഊരുവലത്ത്, രാത്രി എട്ടിന് കഥാപ്രസംഗം, 30-ന് വൈകിട്ട് മൂന്നിന് കുന്നന്താനം കരയിലേക്ക് എഴുന്നള്ളത്ത്, എട്ടിന് ഭജൻ സന്ധ്യ, 31-ന് വൈകിട്ട് ഇരവിപേരൂർ കരയിലേക്ക് ഊരുവലത്ത്, 6.30-ന് അക്ഷരശ്ലോകസദസ്സ്, എട്ടിന് സിനിമാറ്റിക് നാടകം, ഏഴാം ഉത്സവദിനമായ ഒന്നിന് 11-ന് ഒാട്ടൻതുള്ളൽ, വൈകിട്ട് ഏഴിന് സേവ, രാത്രി 10.30-ന് ഫ്യൂഷൻ നൈറ്റ്, രണ്ടിന് 11.30-ന് ഉത്സവബലി, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, വേലകളി, രാത്രി 10.30-ന് ഗാനമേള.
പള്ളിവേട്ട ദിനമായ മൂന്നിന് ഒന്നിന് ഉത്സവബലി ദർശനം, വൈകിട്ട് 6.30-ന് കാഴ്ചശ്രീബലി, അമ്പലപ്പുഴ വേലകളി, ഏഴിന് സേവ, രാത്രി 11-ന് സിനിമാനടി കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യം, ഒന്നിന് പള്ളിവേട്ട എഴുന്നള്ളത്ത്, നാലിന് ആറാട്ടുദിനത്തിൽ ഒരു മണിക്ക് ആറാട്ടുസദ്യ, വൈകിട്ട് ആറിന് ആറാട്ട് എഴുന്നള്ളത്ത്, രാത്രി എട്ടിന് ചലച്ചിത്ര പിന്നണി ഗായകൻ പ്രണവം ശങ്കരൻ നമ്പൂരിയുടെ ആറാട്ട് കച്ചേരി, 11.30-ന് ബാലെ, നാഗസ്വരം, വലിയകാണിക്ക. ഹനുമദ് ജയന്തി ദിനമായ ആറിന് വൈകിട്ട് നടനസന്ധ്യ, ഏഴിന് വൈകിട്ട് ഏഴിന് ഭജൻസ്, എട്ടിന് വൈകിട്ട് ഏഴിന് പുല്ലാങ്കുഴൽ കച്ചേരി, ഒൻപതിന് രാത്രി 8.30-ന് കരോക്കെ ഗാനമേള, ജയന്തി ഉത്സവ സമാപനദിനമായ പത്തിന് 11-ന് കളഭാഭിഷേകം, 12-ന് മഹാപ്രസാദമൂട്ട്, വൈകിട്ട് നാലുമുതൽ സ്‌പെഷ്യൽ പഞ്ചവാദ്യക്കച്ചേരി, 6.30-ന് ഞാലിയിൽ ഭഗവതി ക്ഷേത്രത്തിൽനിന്ന് പുഷ്പരഥ ഘോഷയാത്ര, 11.30-ന് നാടകം.