Tuesday, May 6, 2025 9:24 am

വനം വന്യജീവി സംഘർഷ ലഘൂകരണത്തിന് എഫ്.എഫ്.ഡബ്ല്യു മിഷൻ : മന്ത്രി എ. കെ. ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷൻ എഫ്.എഫ്.ഡബ്ല്യു സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. വയനാട് വന്യജീവി ആക്രമണ ഉന്നതതല അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വനത്തിനുള്ളിലെ കുളങ്ങൾ, ബ്രഷ് വുഡ് ചെക്ക് ഡാമുകൾ എന്നിവയിലെ ചെളി നീക്കം ചെയ്തും ആവശ്യമായ സ്ഥലങ്ങളിൽ പുതിയവ നിർമ്മിച്ചും പരിപാലിച്ചും വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ജലലഭ്യത നിലവിൽ ഉറപ്പുവരുത്തുന്നുണ്ട്. മണ്ണിലെ ഈർപ്പം ഇല്ലാതാക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് മുതലായ വിദേശയിനം വൃക്ഷത്തോട്ടങ്ങൾ ഘട്ടം ഘട്ടമായി മുറിച്ചു നീക്കി ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശീയ വൃക്ഷയിനങ്ങൾ നട്ടുപിടിപ്പിക്കുകയെന്നതും ഫീൽഡ് തലത്തിൽ നടപ്പിലാക്കിവരുന്നു.
       
മനുഷ്യ-വന്യമൃഗ സംഘർഷം കൂടുതലായി അനുഭവപ്പെടുന്ന ജനുവരി-മെയ് മാസങ്ങളിൽ വനത്തിനുള്ളിൽ ജലലഭ്യതയും ഭക്ഷ്യലഭ്യതയും ഉറപ്പുവരുത്തുന്നതിന് ഒരു പ്രത്യേക യജ്ഞം എന്ന നിലയിലാണ് Mission Food, Fodder and Water അഥവാ Mission FFW എന്ന പേരിൽ മിഷൻ നടപ്പിലാക്കുന്നത്.         ഈ യജ്ഞത്തിന് മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരിക്കും. ഒന്നാം ഘട്ടത്തിൽ വനമേഖലകളിലെ വയലുകൾ, ചെക്ക് ഡാമുകൾ, കുളങ്ങൾ, പുൽമേടുകൾ തുറസ്സായ സ്ഥലങ്ങൾ എന്നിവയുടെ വിവരശേഖരണവും പുതുതായി ആവശ്യമുള്ള മേഖലൾ കണ്ടെത്തലുമാണ് ഉള്ളത്. സംസ്ഥാനത്തെ  വനമേഖലകളിൽ സെക്ഷൻ/ സ്റ്റേഷൻ തലത്തിൽ വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് മാപ്പ് ചെയ്യേണ്ടതുമായതിനാൽ റെയ്ഞ്ച് തലത്തിലും ഡിവിഷൻ തലത്തിലും ക്രോഡീകരിക്കും. 2025 ഫെബ്രുവരി 10ന് മുൻപ് നടപടികൾ പൂർത്തിയാക്കും.
രണ്ടാം ഘട്ടം 2025 ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെയാണ് നടക്കുന്നത്. നിർമ്മാണത്തിനും പരിപാലനത്തിനും വേണ്ട ഫണ്ടുകളും മാനവശേഷിയും പരിശോധിച്ച് പ്രവർത്തി നിർവ്വഹണം നടത്തുക, വേനലിൽ വറ്റിപ്പോകുന്ന അരുവികളിൽ അടിയന്തിരമായി ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമ്മിക്കുക എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2025 മെയ് 1 മുതൽ  മൂന്നാം ഘട്ടത്തിന് തുടക്കമാകും. ഫയർ സീസണു ശേഷം ചെയ്യേണ്ട പ്രവർത്തികളുടെ പ്ലാൻ തയ്യാറാക്കുക, വന മേഖലയിലെ അധിനിവേശ സസ്യങ്ങൾ പൂവിടുന്നതിനു മുമ്പായി വേരോടെ പിഴുത് കളഞ്ഞ് വനത്തിനകത്ത് തുറസ്സായ സ്ഥലങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് മൂന്നാം ഘട്ടത്തിലെ പ്രവർത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. വനം വന്യജീവി സംഘർഷ ലഘൂകരണത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും  സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്. വയനാട്ടിൽ നിലവിലെ സ്ഥിതി അവലോകനം ചെയ്യുന്നതിനായുള്ള യോഗം ചേർന്നു. നിലവിൽ വന്യജീവി സംഘർഷ സാധ്യതയുള്ളതായ 63 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധന തുടരുന്നു. ഇതോടൊപ്പം കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ വനമന്ത്രിമാരുമായി  ചർച്ച നടത്തുന്നതിനായി ഇന്റർസ്റ്റേറ്റ് മിനിസ്റ്റർ കൗൺസിൽ ചേരുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ക്യാമറ മോണിറ്ററിംഗ് സിസ്റ്റം പ്രദേശങ്ങളിൽ  വർധിപ്പിച്ചു. വനത്തിനകത്ത് നടക്കുന്ന സംഭവങ്ങൾ അതാത് സമയം അറിയാൻ കഴിയുന്ന റിയൽ ടൈം മോണിറ്ററിംഗ് സിസ്റ്റം ഏർപ്പെടുത്തും. പ്രൈമറി റെസ്പോൺസ് ടീം ഉടൻ നടപ്പിലാക്കാനുള്ള നടപടികളും  സ്വീകരിച്ചു. ഈ മേഖലയിൽ ക്യാമറ സ്ഥാപിക്കുന്നതിന് ദുരന്തനിവാരണ അതോറിറ്റി 50 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. യോഗത്തിനുശേഷം എഫ്.എഫ്.ഡബ്ല്യു മിഷന്റെ ലോഞ്ചിംഗ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതി ലാലിന് എഫ്.എഫ്.ഡബ്ല്യു ലഘു പുസ്തകം നൽകി മന്ത്രി നിർവഹിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുലിപ്പല്ല് കേസിൽ കുടുങ്ങി വനംവകുപ്പ് ; ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

0
കൊച്ചി: പുലിപ്പല്ലുമായി റാപ്പർ വേടനെ (ഹിരൺദാസ് മുരളി) അറസ്റ്റ് ചെയ്ത സംഭവവുമായി...

കോഴഞ്ചേരിയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി

0
കോഴഞ്ചേരി : ഒരു കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്‌സൈസ്...

ഷാജൻ സ്കറിയയെ പാതിരാത്രിയിൽ അറസ്റ്റ് ചെയ്തത് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നത് : MJWU നാഷണൽ പ്രസിഡൻ്റ്...

0
കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനലിന്റെ എഡിറ്റർ ഷാജൻ സ്കറിയയെ...

പ്രതിരോധ മുന്നൊരുക്കം ശക്തമാക്കി ഇന്ത്യ ; മോക്ഡ്രില്ലിന് സംസ്ഥാനങ്ങൾക്ക് നിർദേശം

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം കനക്കവെ പ്രതിരോധ മുന്നൊരുക്കം...