കലഞ്ഞൂർ : പട്ടയം കിട്ടാതെ പേക്കുളത്ത് അമ്പത്തിരണ്ട് കുടുംബങ്ങൾ. കലഞ്ഞൂർ ജംഗ്ഷനിൽനിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ മാത്രം താമസിക്കുന്ന പേക്കുളത്തെ 52 കുടുംബങ്ങളുടെ പൊതു അവസ്ഥയാണിത്. 1965 മുതൽ പേക്കുളത്ത് ആളുകൾ താമസമുണ്ട്. 1977-ന് മുൻപുള്ള കൈവശഭൂമി പതിച്ച് നൽകുന്നതിന്റെ ഭാഗമായി 2011-ൽ ഇവിടെ വനം-റവന്യൂ വകുപ്പിന്റെ സംയുക്ത പരിശോധനയും നടന്നു. ഇവിടെ വീടുവെച്ച് താമസിക്കുന്നുണ്ടെങ്കിലും ഇവർക്ക് വസ്തുവിന്റെ കരം അടയ്ക്കാൻ സാധിക്കാത്തതിനാൽ സർക്കാരിന്റെ ആനുകൂല്യങ്ങൾ ഒന്നും കിട്ടുന്നില്ല. ഇതുകാരണം പ്രദേശവാസികൾ വർഷങ്ങളായി വളരെ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.
2011-ൽ സർക്കാർ നടത്തിയ സംയുക്ത പരിശോധനയുടെ ഫലമായി പേക്കുളത്തെ താമസക്കാർക്കെല്ലാം 2016 ഫെബ്രുവരി 25-ന് പട്ടയം അനുവദിച്ചു. വനംവകുപ്പിന്റെ നിരാക്ഷേപപത്രമില്ലാതെയും റിസർവ് വനത്തിൽപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി കോന്നി താലൂക്കിൽപ്പെട്ട 1843 പട്ടയങ്ങൾ റദ്ദ് ചെയ്തു. എന്നാൽ ഈ നടപടി തെറ്റാണെന്ന് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശ് പറഞ്ഞിരുന്നു. എഴുപത് വർഷംവരെ ആളുകൾ കൈവശംവെച്ചനുഭവിച്ച സ്ഥലത്തിന് പട്ടയം നൽകാൻ തീരുമാനിച്ചത് വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽതന്നെയാണെന്നും അന്ന് അടൂർ പ്രകാശ് പറഞ്ഞിരുന്നു. കലഞ്ഞൂർ പേക്കുളം റിസർവ് വനത്തിൽ ഉൾപ്പെട്ടിടമല്ലെന്നും ഇവിടം ഭക്ഷ്യോത്‌പാദന മേഖലയിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും പ്രദേശവാസികൾ പറയുന്നു. എന്തായാലും അന്ന് സർക്കാർ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ പേക്കുളം നിവാസികൾക്ക് അനുവദിച്ച പട്ടയം റദ്ദാക്കിയ നടപടി പുനഃപരിശോധിച്ച് പട്ടയം വിതരണം ചെയ്യണമെന്നുള്ളതാണ് പ്രദേശവാസികളുടെ ആവശ്യം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033